മുണ്ടുപറമ്പ് നഴ്‌സറിയില്‍ രണ്ടര ലക്ഷവും നിലമ്പൂര്‍ ഒന്നര ലക്ഷവും തൈകാളാണ് പരിപാലിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സന്നദ്ധസംഘടനകള്‍, രാഷട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍ എന്നിവയില്‍ നിന്നെല്ലാം അപേക്ഷകള്‍ സ്വീകരിച്ചാണ് തൈകള്‍ വിതരണം ചെയ്യുക. മെയ് 26 മുതല്‍ ഇവയുടെ വിതരണം തുടങ്ങും. ജൂണ്‍ നാലിനകം വിതരണം പൂര്‍ത്തിയാക്കി പരിസ്ഥിതി ദിനമായ അഞ്ചിന് നടാനാണ് ഉദ്ദേശിക്കുന്നത്. മഹാഗണി, ഉങ്ങ്, പൂവരശ്, വേങ്ങ, പേര, സീതപ്പഴം, പുളി, നെല്ലി, ലക്ഷ്മിതരു, മുരിങ്ങ, കുമിഴ്, നീര്‍മരുത്, കണിക്കൊന്ന, മന്ദാരം, മണിമരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളാണ് ഇത്തവണ കൂടുതലായും നടുന്നത്.
പരിസ്ഥിതി ദിനത്തില്‍ നാല് ലക്ഷം തൈകള്‍ നടും
മലപ്പുറം : പരിസ്ഥിതി ദിനത്തില്‍ സാമൂഹിക വല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നാല് ലക്ഷം തൈകള്‍ നടും. സ്‌കൂളുകള്‍, സന്നദ്ധസംഘടനകള്‍, മതസംഘടനകള്‍ എന്നിവ വഴിയാണ് തൈകള്‍ നടുന്നത്.
മുണ്ടുപറമ്പ് നഴ്‌സറിയില്‍ രണ്ടര ലക്ഷവും നിലമ്പൂര്‍ ഒന്നര ലക്ഷവും തൈകാളാണ് പരിപാലിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സന്നദ്ധസംഘടനകള്‍, രാഷട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍ എന്നിവയില്‍ നിന്നെല്ലാം അപേക്ഷകള്‍ സ്വീകരിച്ചാണ് തൈകള്‍ വിതരണം ചെയ്യുക. മെയ് 26 മുതല്‍ ഇവയുടെ വിതരണം തുടങ്ങും. ജൂണ്‍ നാലിനകം വിതരണം പൂര്‍ത്തിയാക്കി പരിസ്ഥിതി ദിനമായ അഞ്ചിന് നടാനാണ് ഉദ്ദേശിക്കുന്നത്. മഹാഗണി, ഉങ്ങ്, പൂവരശ്, വേങ്ങ, പേര, സീതപ്പഴം, പുളി, നെല്ലി, ലക്ഷ്മിതരു, മുരിങ്ങ, കുമിഴ്, നീര്‍മരുത്, കണിക്കൊന്ന, മന്ദാരം, മണിമരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളാണ് ഇത്തവണ കൂടുതലായും നടുന്നത്.
Share your comments