
ലോക ഭക്ഷ്യദിനത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഒരുക്കിയ നൂറോളം അച്ചാർ വിഭവങ്ങൾ ശ്രദ്ധേയമായി. കൂൺ, ഇഞ്ചി, മാങ്ങാ ഇഞ്ചി, ചേനത്തണ്ട്, മാതളനാരങ്ങ, മാങ്ങ, അനാർ, ഗണപതി നാരങ്ങ, കാന്താരി, ഉണക്കമീൻ, ബംബിളിമൂസ്, ചതുരപ്പയർ, വാടുകപ്പുളി നാരങ്ങാ, തോറ മാങ്ങ, ഓടിച്ചുകുത്തിനാരാങ്ങ, കൊമ്പൻ മുളക്, ഉള്ളി, തെരണ്ടി, ചക്കക്കുരു, കൂർക്ക, കാന്താരിമുളക്, ചോളം, ചക്ക, ചക്ക മടൽ, ഉള്ളിത്തണ്ട്, ഈത്തപ്പഴം, കുണ്ടികുമ്പളങ്ങ, ചേമ്പ് തണ്ട്, പൈനാപ്പിൾ, മുരിങ്ങക്കായ്, അത്തിപ്പഴം, മുളപ്പിച്ച പയർ, റെഡ് ക്യാപ്‌സിക്കം, മുളപ്പിച്ച കടല, മഞ്ഞ ക്യാപ്‌സിക്കം, പച്ച മുന്തിരി, കോളിഫ്ലവർ, മുരിങ്ങയില, പടവലം, മുളപ്പിച്ച ഗ്രീൻ പീസ്, മുളപ്പിച്ച ചെറുപയർ, ബീറ്റ്റൂട്ട്, പാവയ്ക്കാ, വാടുകപ്പുളി, കക്കിരി, പടവലം, കോവയ്ക്ക, ഉണക്ക മുന്തിരി, ക്യാരറ്റ്, നെല്ലിക്ക, ചാമ്പക്ക, വാഴക്കൂമ്പ്, പച്ചപ്പയർ, തക്കാളി, ഉരുളകിഴങ്ങ്, പപ്പായ, സോയാബീൻ, പേരക്ക, ഓറഞ്ചു, ഓറഞ്ചു തൊലി, മുളകൂമ്പ്, തേങ്ങ, പച്ച കുരുമുളക്, ജാതിക്ക, ബീഫ്, ചിക്കൻ, പോർക്ക് തുടങ്ങി നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ഭക്ഷ്യ യോഗ്യമായ എല്ലാവസ്തുക്കളും അച്ചാറാക്കി പ്രദർശിപ്പിച്ചു. കൂടാതെ വനത്തിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ പ്രദർശനവും നടത്തി. നാരക്കിഴങ്, കോറണ, മര കൂൺ, പെരും കൂൺ, ഞവണിക്ക, ചൂരൽ കൂമ്പ് തുടങ്ങി നാൽപ്പതോളം വന ഭക്ഷ്യ വസ്തുക്കളും പ്രദർശിപ്പിച്ചു.

ലോക ഭക്ഷ്യ ദിനാചരണം വയനാട് ഡെപ്യൂട്ടി ഫുഡ് സേഫ്റ്റി കമ്മീഷണർ വർഗീസ് പോൾ ഉൽഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ. പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, സ്റ്റേറ്റ് ഹെഡ് റോബിൻ ജോസഫ്, രാഹുൽ സെബാസ്റ്യൻ, വിനീത എ. വി. എന്നിവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ആഷ്‌ലിൻ മറീന, മായ പി.ബി, ഫസീബ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ദിനാചരണം സംഘടിപ്പിച്ചത്. അനഘ കുര്യൻ, ഏയ്ഞ്ചൽ ജോസ്, സുമിഷ അശോകൻ, ഡേറ്റലി ജോസ്, ഹരിപ്രിയ എം.സ്, ചിഞ്ചു മരിയ, ഷെറീന കെ എന്നിവർ നേതൃത്വം നൽകി.
Share your comments