<
  1. News

മാർച്ച് 21 ലോക വനദിനം

മനുഷ്യൻ്റെ ജീവിനും നിലനില്‍പ്പിനും വനത്തിൻ്റെ പ്രസക്തി ജനങ്ങൾ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.

KJ Staff
മനുഷ്യൻ്റെ  ജീവിനും നിലനില്‍പ്പിനും വനത്തിൻ്റെ പ്രസക്തി ജനങ്ങൾ  മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.

പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ടൂറിസ്റ്റുകള്‍ നിക്ഷേപിക്കുന്ന പ്ളാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങള്‍ ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു.ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക  എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിൻ്റെ  പ്രധാന ഉദ്ദേശലക്ഷ്യം. അന്താരാഷ്ട്ര  വന ദിനം  മരത്തൈകൾ നടൽ,സെമിനാറുകൾ  തുടങ്ങിയ വിവിധ പരിപാടികളോടെ ആചരിക്കുന്നു ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.ഈ വർഷത്തെ അന്താരാഷ്ട്ര വന ദിനത്തിൻ്റെ പ്രമേയം കാടുകളും,സുസ്ഥിര നഗരങ്ങളും എന്നതാണ്.

.വനം ഇല്ലാതായാല്‍ തകരുന്നത് നാടിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ മൊത്തം ആവാസ വ്യവസ്ഥയാണ്.ജല ഉറവിടങ്ങളെ അനുകൂലമായി സഹായിക്കുന്ന വനങ്ങള്‍ ഇല്ലാതാകുന്നത് വറ്റികൊണ്ടിരിക്കുന്ന പുഴകളെയും നദികളെയും കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുമെന്ന് ഓര്‍ക്കുക. ഒരു ലോക വനദിനം കൂടി കടന്നുപോകുമ്പോള്‍ അവശേഷിക്കുന്ന വനമെങ്കിലും നിലനിര്‍ത്തുമെന്ന തീരുമാനം നമുക്കെടുക്കാം.
English Summary: world forest day

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds