-
-
News
ലോക മണ്ണ് ദിനാഘോഷം; വദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ രചന/ക്വിസ് മത്സരങ്ങള്‍
ഡിസംബര്‍ 5 ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണം വിഷയമായി പോസ്റ്റര്‍ രചന, പരിസ്ഥിതി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 5 ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണം വിഷയമായി പോസ്റ്റര്‍ രചന, പരിസ്ഥിതി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രണ്ട് മത്സരങ്ങളിലും മൂന്നു വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
നവംബര്‍ 26 ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ വി.കെ.കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലാണ് മത്സരങ്ങള്‍. ഒരു സ്‌കൂളില്‍ നിന്ന് എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0497 2768260, 0497 2712818 എന്നീ നമ്പറുകളില്‍ 21 ന് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം. വിജയികള്‍ക്ക് ഡിസംബര്‍ 5 ന് രാവിലെ 10 മണിക്ക് ഗവ. വനിതാ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കും.
English Summary: World Soil day (1)
Share your comments