
സംസ്ഥാനതല നാളികേര ദിനാചരണം കേരളകാർഷിക സർവകലാശാല ആസ്ഥാനത്ത് സെപ്തംബർ 2ന് നടത്തും. നിയമസഭാസ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ലോക ബാങ്കിന്റെ സഹായത്തോടെ കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിൽ നാളികേര നൈപുണ്യ വികസനത്തിനും മൂല്യവർദ്ധനവിനുമായി സ്ഥാപിതമായ സെന്റർ ഫോർ അഡ്വാൻസ്ഡ് അഗ്രികൾച്ചറൽ സയൻസ് ആന്റ്‌ടെക്‌നോളജി നാടിനായി സമർപ്പിക്കും . ഇതോടനുബന്ധിച്ചു നടക്കുന്ന സെമിനാറിൽ ദേശീയ വിദഗ്ദർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചകൾ നയിക്കും. കൂടാതെ പ്രമുഖ നാളികേരാനുബന്ധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്
Share your comments