സ്മാര്‍ട്ട് ഫോണ്‍ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി ഷവോമി
വൻ വിലക്കിറവിൽ സ്മാർട്ട് ഫോൺ വിൽക്കാനൊരുങ്ങി ഷവോമി. ഓഗസ്റ്റ് 9 വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. സ്മാർട്ട് ടിവികൾ, സ്മാർട്ട് വെയറബിൾസ്, ലൈഫ്സ്റ്റൈൽ ഗാഡ്ജറ്റുകൾ എന്നിവയുൾപ്പടെയുള്ള ഷവോമി ഉത്പന്നങ്ങൾ ഡിസ്ക്കൌണ്ടോടെ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എംഐ 11 എക്സ്, എം 11 ലൈറ്റ് എന്നിവയും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. മികച്ച അഭിപ്രായം ലഭിച്ച എംഐ 11 ലൈറ്റ് 20,499 രൂപയ്ക്ക് ലഭിക്കും. 21,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ അടിസ്ഥാന വേരിയന്റാണ് ഈ വിലയ്ക്ക് ലഭിക്കുക.
വൻ വിലക്കിറവിൽ സ്മാർട്ട് ഫോൺ വിൽക്കാനൊരുങ്ങി ഷവോമി. ഓഗസ്റ്റ് 9 വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. സ്മാർട്ട് ടിവികൾ, സ്മാർട്ട് വെയറബിൾസ്, ലൈഫ്സ്റ്റൈൽ ഗാഡ്ജറ്റുകൾ എന്നിവയുൾപ്പടെയുള്ള ഷവോമി ഉത്പന്നങ്ങൾ ഡിസ്ക്കൗണ്ടോടെ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എംഐ 11 എക്സ്, എം 11 ലൈറ്റ് എന്നിവയും കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. മികച്ച അഭിപ്രായം ലഭിച്ച എംഐ 11 ലൈറ്റ് 20,499 രൂപയ്ക്ക് ലഭിക്കും. 21,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ അടിസ്ഥാന വേരിയന്റാണ് ഈ വിലയ്ക്ക് ലഭിക്കുക.
സ്മാര്‍ട്ട് ടിവികളില്‍ എംഐ ടിവി 4എക്‌സ് (43 ഇഞ്ച്) 28,999 രൂപയ്ക്കും റെഡ്മി സ്മാര്‍ട്ട് ടിവി എക്‌സ് 50 (50 ഇഞ്ച്) 36,999 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഷവോമിയുടെ 55 ഇഞ്ച് ക്യുഎല്‍ഇഡി സ്മാര്‍ട്ട് ടിവി 58,999 രൂപയ്ക്ക് വാങ്ങാം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ എല്ലാ എംഐ സ്മാര്‍ട്ട്‌ഫോണുകൾക്കും 3,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും.
English Summary: xiaomi smartphones get massive discounts
Share your comments