1. News

ശക്തമായ മഴ കാരണം ജൂൺ 9 മുതൽ 12 വരെ ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 12 വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളിൽ ദുർബലമായിരുന്നു. മാഹിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, എട്ട് സെന്റിമീറ്റർ.

Arun T

ജൂൺ 12 വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളിൽ ദുർബലമായിരുന്നു. മാഹിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, എട്ട് സെന്റിമീറ്റർ. കൊയിലാണ്ടി, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ മഴയും ലഭിച്ചു.

അതേസമയം വരും ദിവസങ്ങളിൽ കേരളത്തിൽ വീണ്ടും കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Up To June 12 there is a possibility of heavy rain in Kerala.

Yellow alert  announced in 3 district

ജൂൺ 12 വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ജൂൺ 9, 10, 11, 12 തീയതികളിൽ കേരളത്തിലും മാഹിയിലും ജൂൺ 11ന് ലക്ഷദ്വീപിലും ശക്തമായ മഴയുണ്ടാകും. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂൺ 9 :ആലപ്പുഴ,എറണാകുളം,ഇടുക്കി.

2020 ജൂൺ 10:കോട്ടയം,എറണാകുളം,ഇടുക്കി

2020 ജൂൺ 11 :കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട് ,മലപ്പുറം,വയനാട് ,കണ്ണൂർ

2020 ജൂൺ 12 :ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

in isolated places heavy rain from 64.5 mm to 11 5.5 mm is expected

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

As per the weather forecast of Kerala along with heavy rain, strong wind is also possible. So fisherman are warned from going to sea.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില/Weather forecast district wise

ആലപ്പുഴ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി

കണ്ണൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 23 ഡിഗ്രി

കോഴിക്കോട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 23 ഡിഗ്രി

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

2020 ജൂൺ 9 ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യത.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴിക്കോട് ക്ഷീരകര്‍ഷകര്‍ക്ക് സഹായം

English Summary: Yellow alert in districts due to heavy rain

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds