1. മിനി കഫേ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് 2 ലക്ഷം വരെ സബ്സിഡിയോട് കൂടിയ വായ്പ്പയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള സംസ്ഥാന സർക്കാറിന്റെ സമുന്നതി സംരഭകത്വ വികസന പദ്ധതി വഴിയാണ് വനിതകൾക്ക് മിനി കഫേ ആരംഭിക്കാനുള്ള സാമ്പത്തിക സഹായം നൽകുന്നത്.ധനലക്ഷമി ബാങ്ക് വഴി നൽകുന്ന വായ്പ്പയിലെ പരമാവധി വായ്പ തുക ബാങ്ക് തീരുമാനിക്കും. ഇതിൽ നിന്നാണ് രണ്ട് ലക്ഷം രൂപ വരെ ഇളവ് ലഭിക്കുക.നഗര പ്രദേശങ്ങളിൽ കഫേ പ്രൊജക്ട് ആരംഭിക്കുന്നൊരാൾക്ക് വായ്പയുടെ 60 ശതമാനം സബ്സിഡിയോടെ പരമാവധി 2 ലക്ഷം രൂപ വരെ നേടാം.ഗ്രാമ പ്രദേശങ്ങളിൽ ആരംഭിക്കുന്നവർക്ക് വായ്പ തുകയുടെ 50 ശതമാനം സബ്സിഡിയോടെ 1.50 ലക്ഷം രൂപ ലഭിക്കും.തിരിച്ചടവ് കാലാവധിയും പലിശയും ബാങ്കാണ് നിശ്ചയിക്കുന്നത്.ഭക്ഷണ ബിസിനസ് ആയതിനാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസൻസ് നിർബന്ധമാണ്. അപേക്ഷിക്കുന്നതിനായി samunnathi.com ലെ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷ ഫോമിൻ്റെ മാതൃക kswcfc.org ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2311215 എന്ന നമ്പറിൽ ബന്ധപ്പെടുക.
2. സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മാമലക്കണ്ടം എളംബ്ലാശേരിയില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് സർക്കാർ നയം. ആ നയത്തിൽ ഊന്നിയാണ് സഞ്ചരിക്കുന്ന റേഷൻ കട പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. നിലവിൽ വിദൂര സ്ഥലങ്ങളിൽ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കിയാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ആ സാഹചര്യം മാറി സ്വന്തം വാഹനങ്ങിലേക്ക് പ്രവർത്തനം മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
3. ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 may യിൽ പൂർത്തിയാക്കുമെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ് .നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല മാറുമെന്നും മന്ത്രി പറഞ്ഞു.ചേന്ദമംഗലം കൈത്തറി ഗ്രാമത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതിക്കായി 19 കോടി 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൈത്തറി ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പ്ലാറ്റ്ഫോം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയവർക്ക് പ്രത്യേകം നന്ദിയും മന്ത്രി അറിയിച്ചു. സ്ഥലം നൽകിയവരെ ചടങ്ങിൽ ആദരിച്ചു.
4. പഴക്കമില്ലാത്ത മീനുകൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ കോഴിക്കോട് ജില്ലയിൽ ജനകീയ പിന്തുണയോടെ മുന്നേറുന്നു.മൊബൈൽ യൂണിറ്റിൽ ഫോർമാലിൻ ചേർക്കാത്തതും ഫ്രീസറിൽ സൂക്ഷിക്കാത്തതും ഐസിട്ടതുമായ മത്സ്യം ന്യായവിലയ്ക്ക് വിൽക്കുകയാണ് ലക്ഷ്യം.ഫോർമാലിൻ ഉൾപ്പെടെയുള്ള മായം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ഉപകരണങ്ങളും വണ്ടിയിലുണ്ട്.തോണികളിൽ നിന്നും മത്സ്യഫെഡ് അംഗമായ സംഘങ്ങളിൽ നിന്നും ഇടനിലക്കാരില്ലാതെ വാങ്ങുന്ന മീനാണ് വിൽക്കുക.നിലവിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ കാരപറമ്പ് പരിസരത്തും 4 മുതൽ 9വരെ സിവിൽ സ്റ്റേഷൻ പരിസരങ്ങളിലുമാണ് അന്തിപ്പച്ചയുടെ സേവനം.ദിവസേന 50 കിലോക്ക് മുകളിൽ വിപണനം നടക്കുന്നതായി അധികൃതർ അറിയിച്ചു.നവംബർ 13 നാണ് ജില്ലയിൽ 'അന്തിപ്പച്ച' ഫ്ളാഗ് ഓഫ് ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.വിൽപന ദിവസവും സമയവും മുൻകൂട്ടി അറിയിക്കുമെന്നും മത്സ്യഫെഡ് ജില്ലാ മാനേജർ അപർണ രാധാകൃഷ്ണൻ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 9526041125 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
5. ശുദ്ധമായ തേന്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി.നവംബര്‍ 29 ന് വൈകിട്ട് മൂന്നിന് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഏറം കാര്‍ഷിക വിപണിയോട് ചേര്‍ന്നാണ് പ്ലാന്റ് സജ്ജീകരിച്ചിട്ടുള്ളത്. വിപണിയില്‍ അംഗങ്ങളായ തേനീച്ച കര്‍ഷകരില്‍ നിന്നും കൂടുതല്‍ അളവില്‍ തേന്‍ സംഭരിച്ച് സംസ്‌കരണം നടത്തി പൊതുവിപണിയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.തേന്‍ ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനൊപ്പം പ്ലാന്റിന്റെ പ്രവര്‍ത്തനം തേന്‍ ഉല്‍പ്പാദക സംഘങ്ങള്‍ക്ക് ഏറെ സഹായകരവുമാകുമെന്ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.
6. കുടുംബശ്രീ മിഷന്‍ വയനാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന ഗര്‍ഭാശയ, ഗള -സ്തനാര്‍ബുദ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയിലെ കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തില്‍ പരമാവധി ആളുകളിലേക്ക് അവബോധം എത്തിക്കുകയും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ സ്വതന്ത്ര മൈതാനി വരെ ബോധവല്‍ക്കരണ റാലിയും നടത്തി. വിനായക നഴ്സിംഗ് സ്‌കൂള്‍, അസംപ്ഷന്‍ നഴ്സിംഗ് സ്‌കൂള്‍, ഡോണ്‍ ബോസ്‌കോ കോളേജ്, സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു.
7. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍,വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. എഡിറ്റബിള്‍ ഫോര്‍മാറ്റിലും പി.ഡി.എഫ് ആയും, ഫോട്ടോകള്‍/ചിത്രങ്ങള്‍ എന്നിവ JPEG രൂപത്തിലുമാണ് നല്‍കേണ്ടത്. jeevajalakam21@gmail.com എന്ന ഇമെയില്‍ വിലാസത്തിലാണ് അയച്ചു നല്‍കേണ്ടത്. ഇവ മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി നല്‍കിയവയോ ആയിരിക്കരുത്. കൃതികള്‍ 1200 വാക്കുകളില്‍ കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. അവയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുളള ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും.അവസാന തിയതി November 30.
8. പത്തനംതിട്ട ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേർന്നു. പതിമൂന്ന് ലക്ഷം കണക്ഷനുകള്‍ ഒന്നരവര്‍ഷം കൊണ്ട് അധികം നല്‍കിയെന്നും, രണ്ട് വര്‍ഷത്തിനുള്ളില്‍ 71 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമെന്നും ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലജീവന്‍ പദ്ധതിയുടെ കൃത്യമായ പരിശോധനയ്ക്കും പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനും വേണ്ടി പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഏകദേശം 60 ശതമാനത്തിലേറെ പ്രവൃത്തികള്‍ സാങ്കേതിക അനുമതി നല്‍കി ടെന്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നും, എംഎല്‍മാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടത്തി പഞ്ചായത്തിന്റെ ഇടപെടലോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
9. വയനാട് ജില്ലയില്‍ ആരോഗ്യ മേഖലയിലെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിര്‍വഹിച്ചു. മാനന്തവാടി ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പീഡിയാട്രിക് ഐസിയു നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ആകെ 94 ഐസിയു കിടക്കകളാണ് സജ്ജമാക്കിയത്. ട്രൈബല്‍ മേഖലയിലുള്‍പ്പെടുന്ന തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇതോടൊപ്പം നടത്തി. ജില്ലയിലെ 36 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു.
10. ജാപ്പനീസ് പാചക സംസ്ക്കാരം സംരക്ഷിക്കുന്നതിനും ഇന്ത്യയിൽ ജാപ്പനീസ് ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ജപ്പാനിലെ കൃഷി, വനം, മത്സ്യബന്ധനം മന്ത്രാലയം, ഇന്ത്യയിലെ ജപ്പാൻ എംബസിയുടെ സഹകരണത്തോടെ "ജപ്പാൻ-ഇന്ത്യ ഫുഡ് ആൻഡ് അഗ്രികൾച്ചർ സിമ്പോസിയം" 2022 നവംബർ 24ന് ന്യൂ ഡൽഹിയിൽ സംഘടിപ്പിക്കും. സിമ്പോസിയത്തിന് ശേഷം, ഇന്ത്യയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള വ്യവസായ, അക്കാദമിക്, ഗവൺമെന്റ് നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള സ്വീകരണം ന്യൂഡൽഹിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും.സുസ്ഥിര ഭക്ഷ്യ വിതരണത്തിലും കാർഷിക നിക്ഷേപത്തിലും ഫെസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
11. അടുത്ത 5 ദിവസത്തേക്ക്, ചില സ്ഥലങ്ങളിൽ ചാറ്റൽ മഴയുണ്ടാകുമെങ്കിലും കേരളത്തിലെ മിക്ക സ്ഥലങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.എന്നിരുന്നാലും ഇടിമിന്നൽ അപകടകാരികളാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും അധികൃതർ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Jal Jeevan Mission: സമയ ബന്ധിതമായി തീർത്ത് തടസ്സങ്ങൾ പരിഹരിക്കണം; മന്ത്രി റോഷി അഗസ്റ്റിൻ
Share your comments