1. News

ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (27.02.2022)

നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴുവുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നൽകുന്നതിന് ജനുവരി 17 മുതൽ 31 വരെ നടത്താനിരുന്ന ഇന്റർവ്യൂ മാർച്ച് 3 മുതൽ 5 വരെയും 8 മുതൽ 11 വരെയും രാവിലെ 11 മണി മുതൽ സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളിൽ നടത്തും.

Meera Sandeep
You can apply for these vacancies now (27.02.2022)
You can apply for these vacancies now (27.02.2022)

നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ

നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴുവുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നൽകുന്നതിന് ജനുവരി 17 മുതൽ 31 വരെ നടത്താനിരുന്ന ഇന്റർവ്യൂ മാർച്ച് 3 മുതൽ 5 വരെയും 8 മുതൽ 11 വരെയും രാവിലെ 11 മണി മുതൽ സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളിൽ നടത്തും.

ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലാബ് ടെക്‌നീഷ്യന്‍ നിയമനം

കോട്ടയം: ജില്ലാ ടി.ബി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എ.സി.എസിന്റെ മൊബൈല്‍ ഐ.സി.റ്റി.സി. യൂണിറ്റില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ   കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.എസ്.സി. എം.എല്‍.റ്റി  യോഗ്യതയും  ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും  അല്ലെങ്കിൽ ഡി.എം.എല്‍.റ്റി യോഗ്യതയും രണ്ട്  വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടാകണം. . കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. ഐ.സി.റ്റി.സി/  പി.പി.റ്റി.സി.റ്റി / എ.ആര്‍.റ്റി. സെൻ്ററിൽ  അഞ്ചുവര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രതിമാസ വേതനം 13000 രൂപ

ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 220000 രൂപ വരെ

അപേക്ഷ  dtbckottayam@gmail.com എന്ന വിലാസത്തില്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം  അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷ കര്‍ക്ക്    മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ചിനകം  ഇ-മെയില്‍ മുഖേന അറിയിപ്പ് നല്‍കും.  അറിയിപ്പ് ലഭിക്കുന്നവർ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ  സഹിതം ജില്ലാ ടി.ബി. സെന്ററില്‍ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  ഫോണ്‍ -0481 2303965

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.

English Summary: You can apply for these vacancies now (27.02.2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds