<
  1. News

കാര്‍ഷിക യന്ത്രങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എസ് എം എ എം എന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കാര്‍ഷികയന്ത്രങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

Priyanka Menon
യന്ത്രങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം
യന്ത്രങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എസ് എം എ എം എന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കാര്‍ഷികയന്ത്രങ്ങള്‍ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 വരെ ശതമാനം സബ്സിഡി ഈ പദ്ധതിപ്രകാരം നല്‍കുന്നുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനയുണ്ട്.

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് പുറമെ വിള സംസ്കരണയന്ത്രങ്ങള്‍, നെല്ല് കുത്ത് മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍, തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ ലഭ്യമാണ്.

വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെയും

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം പദ്ധതി തുകയുടെ 80 ശതമാനം നിരക്കിലും കിഴിവ് ലഭിക്കും. https://agrimachinery.nic.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

You can buy agricultural machinery at a discount and apply from July 1 

 

തൃശൂര്‍ ചെമ്പുകാവിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ്, അക്ഷയകേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍-0487 2325208, 9656882645, 9383471799.

English Summary: You can buy agricultural machinery at a discount and apply from July 1

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds