ശുചിത്വം ഉറപ്പാക്കാനും, കീടങ്ങളെയും പാറ്റകളെയും തുരത്താനും നാം ഉപയോഗിക്കുന്ന നാഫ്തലീന്‍ ബോളുകൾ നിർമ്മിക്കുന്ന സംരംഭത്തെ കുറിച്ചാണ് വിശദമാക്കുന്നത്. വീടുകൾ, ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, തുടങ്ങി മിക്ക സ്ഥലങ്ങളിലേയും ടോയ്‌ലറ്റുകൾ, വാഷ്‌ബേസിനുകൾ എന്നിവിടങ്ങളിൽ നാഫ്തലീന്‍ ബോളുകള്‍ ഉപയോഗിക്കുന്നു. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരകളിലും മറ്റും പാറ്റ ശല്യം ഇല്ലാതിരിക്കാനും നാഫ്തലീന്‍ ബോളുകളാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ക്ലീനിങ് ചെയ്യുന്ന സാധനങ്ങൾക്ക് പൊതുവെ വിപണിയില്‍ നല്ല ഡിമാന്റാണ്. ഇപ്പോൾ തമിഴ്‌നാട്ടിലാണ് നാഫ്തലീന്‍ ബോളുകള്‍ വ്യാപകമായി നിര്‍മിക്കുന്നത്. അവരുടെ മാര്‍ക്കറ്റ് കേരളമാണ്. വിപണിയില്‍ നല്ല ഡിമാന്റുള്ള ഈ വസ്തുവിന്റെ സംരംഭക സാധ്യത ഏറെയാണ്. അതും കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നൽകുന്ന ബിസിനസ്സാണ്.
ഇവയുടെ നിർമ്മാണം
ഈ ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ പൂര്‍ണമായും ഓട്ടോമാറ്റഡ് ആയ യന്ത്രം ലഭ്യമാണ്. റിഫൈന്‍ഡ് നാഫ്തലീന്‍ പൗഡര്‍ ആണ് പ്രധാന അസംസ്‌കൃത വസ്തു. മെഷീനില്‍ ആവശ്യമായ വലിപ്പത്തിലുള്ള ഡൈ സെറ്റ് ചെയ്ത ശേഷം റിഫൈന്‍ഡ് നാഫ്തലീന്‍ പൗഡര്‍ ലോഡ് ചെയ്യുക. തുടര്‍ന്ന് വലിപ്പത്തിന് അനുസരിച്ച് മണിക്കൂറില്‍ കിലോഗ്രാം വരെ നാഫ്തലീന്‍ ബോളുകള്‍ നിര്‍മ്മിക്കാം. മെഷീനില്‍ നിന്ന് തയ്യാറാകുന്ന ബോളുകള്‍ പാക്കറ്റുകളാക്കി സ്വന്തം ബ്രാന്റ് നെയിം നല്‍കി വിപണിയിലെത്തിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക
വിപണി സാധ്യത
കുറഞ്ഞ മുതല്‍മുടക്കും വലിയ വിപണിയുമുള്ള ഉല്‍പ്പന്നങ്ങളുടെ വ്യവസായങ്ങളോട് താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊരു കുടില്‍ വ്യവസായമായി ആരംഭിക്കാം. നാഫ്തലീന്‍ ബോള്‍ നിര്‍മാണത്തിന് ഓട്ടോമാറ്റിക് യന്ത്രങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണ്. നിര്‍മാണത്തിന് ആവശ്യമായ റെഡിമിക്‌സുകളും സുലഭമാണ്. ചെറിയ തോതില്‍ പരിശീലനം നേടിയാല്‍ തന്നെ നിങ്ങള്‍ക്ക് വീടിനോട് ചേര്‍ന്ന് ഈ സംരംഭം ആരംഭിക്കാം.
കേരളത്തില്‍ വന്‍ വിപണിയാണ് ഉള്ളത്. ഒരു കിലോഗ്രാം പാക്കുകളിലും ചെറിയ പാക്കറ്റുകളിലും വില്‍ക്കാം. വിതരണക്കാരെ നിയമിച്ചോ നേരിട്ട് വിപണിയിലെത്തിച്ചോ വില്‍പ്പന പിടിക്കാം. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ നഷ്ടസാധ്യതയും കുറവാണ്. വെള്ള നിറത്തിന് പകരം ആകര്‍ഷകമായ നിറങ്ങള്‍ ചേര്‍ത്തുള്ള ബോളുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉപ്പ് ബിസിനസ്സ്: ഒരു ലക്ഷം രൂപയുണ്ടെങ്കിൽ രണ്ട് ലക്ഷത്തോളം വരുമാനം നേടാം
പരിശീലനം
ചെറുകിട വ്യവസായ ഇന്‍കുബേഷന്‍ സെന്ററായ അഗ്രോപാര്‍ക്ക് പിറവത്ത് നാഫ്തലീന്‍ ബോള്‍ നിര്‍മാണത്തിന് പരിശീലനവും സാങ്കേതിക വിദ്യയും ലഭ്യമാണ്. ഫോണ്‍: 04852242310.
ലൈസന്‍സുകളും അനുമതിയും: തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സുകളും ജിഎസ്ടിയും സംരംഭത്തിന് ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ സബ്‌സിഡിയുള്ള ഏറ്റവും മികച്ച കാർഷിക ബിസിനസ്സ് ആശയങ്ങൾ
സംരംഭത്തിന് വേണ്ട ചിലവ്
നാഫ്തലീന്‍ നിര്‍മാണയന്ത്രം 1.5 എച്ച്.പി. മോട്ടോര്‍ അടക്കം: 1,30,000 രൂപ
പാക്കിങ് മെഷീന്‍: 26,000 രൂപ
അനുബന്ധ ഉപകരണങ്ങള്‍: 5000 രൂപ
ആകെ: 1,61,000 രൂപ
മാളുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, സ്കൂളുകൾ പോലെ ദൈനംദിനം നാഫ്തലിൻ ഗുളികകൾ ആവശ്യമായി വരുന്നവരെ നേരിട്ട് കണ്ട് കരാറിലെത്തയാൽ സ്ഥിരമായ വിപണി ഉറപ്പാണ്. ഇവർക്ക് മാർക്കറ്റ് വിലയേക്കാൾ കിഴിവ് നൽകിയാൽ കരാർ ഉറപ്പാക്കാം. ഇതോടൊപ്പം റീട്ടെയിൽ വിപണിയും കണ്ടെത്താം. റീട്ടെയിൽ വിപണികളിലെ ഇടിവ് നേരിട്ടുള്ള കരാറുകളെ ബാധിക്കുകയും ഇല്ല.
Share your comments