<
  1. News

ഓൺലൈൻ ട്യൂഷനെടുക്കാം വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം

ആവോളം വിദ്യാഭ്യാസമുണ്ടായിട്ടും ഒരു സർക്കാർ ജോലിയും പ്രതീക്ഷിച്ച് ഇരിക്കുകയാണോ നിങ്ങൾ? എങ്കിൽ വീട്ടിലിരുന്നു തന്നെ മാസം ലക്ഷങ്ങൾ നേടാനൊരു വഴിയുണ്ട്. അതാണ് ഓൺലൈൻ ട്യൂഷൻ. ട്യൂഷനെടുക്കാൻ പ്രാവീണ്യമുണ്ടെങ്കിൽ പണം സമ്പാദിക്കുവാൻ ഓൺലൈൻ ട്യൂഷൻ നല്ലൊരു മാർഗ്ഗമാണ്. ഇനി നിങ്ങളൊരു ട്യൂഷൻ അദ്ധ്യാപകനാണെങ്കിൽ തന്നെ ഫ്രീ ടൈമിൽ കൂടുതൽ സമ്പാദിക്കുവാനും ഈ വഴി പ്രയോജനപ്പെടുത്താവുന്നതാണ്. പരമ്പരാഗത ട്യൂഷനുകളിൽ നിന്നും വ്യത്യസ്തമായിട്ട് ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിപ്പിക്കുന്ന രീതിയാണ് ഓൺലൈൻ ട്യൂഷൻ. . ഇതിൽ മണിക്കൂർ അനുസരിച്ച് ഫീസ് ലഭിക്കും

Meera Sandeep
online tuition
പരമ്പരാഗത ട്യൂഷനുകളിൽ നിന്നും വ്യത്യസ്തമായിട്ട് ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിപ്പിക്കുന്ന രീതിയാണ് ഓൺലൈൻ ട്യൂഷൻ.

ആവോളം വിദ്യാഭ്യാസമുണ്ടായിട്ടും ഒരു സർക്കാർ ജോലിയും പ്രതീക്ഷിച്ച് ഇരിക്കുകയാണോ നിങ്ങൾ? എങ്കിൽ വീട്ടിലിരുന്നു തന്നെ മാസം ലക്ഷങ്ങൾ നേടാനൊരു വഴിയുണ്ട്. അതാണ് ഓൺലൈൻ ട്യൂഷൻ. ട്യൂഷനെടുക്കാൻ പ്രാവീണ്യമുണ്ടെങ്കിൽ പണം സമ്പാദിക്കുവാൻ ഓൺലൈൻ ട്യൂഷൻ നല്ലൊരു മാർഗ്ഗമാണ്.  ഇനി നിങ്ങളൊരു ട്യൂഷൻ അദ്ധ്യാപകനാണെങ്കിൽ തന്നെ ഫ്രീ ടൈമിൽ കൂടുതൽ സമ്പാദിക്കുവാനും ഈ വഴി പ്രയോജനപ്പെടുത്താവുന്നതാണ്. പരമ്പരാഗത ട്യൂഷനുകളിൽ നിന്നും വ്യത്യസ്തമായിട്ട് ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിപ്പിക്കുന്ന രീതിയാണ് ഓൺലൈൻ ട്യൂഷൻ.  ഇതിൽ മണിക്കൂർ അനുസരിച്ച് ഫീസ് ലഭിക്കും

കുട്ടികളെ എങ്ങനെ കണ്ടെത്താം

നിങ്ങൾ ട്യൂഷനെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കുട്ടികളെ കണ്ടെത്തുവാനായി സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം നൽകുകയോ, ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമുകളിൽ പരസ്യം നൽകുകയോ ചെയ്യാം. കുട്ടികളെയും അദ്ധ്യാപകരെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് മാസം നിശ്ചിത തുക നൽകേണ്ടി വരും എന്നുമാത്രം. ഓൺലൈൻ അദ്ധ്യാപകരെ തേടുന്ന വെബ്‌സൈറ്റുകൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുക. ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ഒന്നിലധികം ഇത്തരം സൈറ്റുകളിൽ എത്തിച്ചേരാനാകും.

നിങ്ങളുടെ ക്വാളിഫിക്കേഷൻ, സൗകര്യപ്രദമായ സമയം, എന്നിവ അവിടെ പ്രത്യേകം ചേർക്കുക. ഓൺലൈൻ ട്യൂഷനിലൂടെ മണിക്കൂറിന് 250 മുതൽ 2500 വരെ സ്വന്തമാക്കുന്നവരുണ്ട്.

online tuition
എഴുതുന്ന കാര്യങ്ങൾ വിദ്യാർത്ഥിയുടെ സ്‌ക്രീനിൽ തെളിയും,

സ്വന്തമായി വേണ്ടത്

*വീഡിയോ കോളിനായുള്ള സൗകര്യം. ഇതിനായി സ്‌കൈപ്പിലോ മറ്റോ അക്കൗണ്ട് എടുക്കേണ്ടതാണ്

*ഓൺലൈൻ വൈറ്റ് ബോർഡ്

ഇവ ക്ലാസുകൾക്ക് പ്രൊഫഷണൽ ടച്ച് നൽകുന്നു. നിങ്ങൾ എഴുതുന്ന കാര്യങ്ങൾ വിദ്യാർത്ഥിയുടെ സ്‌ക്രീനിൽ തെളിയും, ഇത് പഠനത്തിന് കൂടുതൽ ഗൗരവം നൽകുന്നു. സൗജന്യമായി ഉപയോഗിക്കാവുന്ന ബോർഡുകൾ ലഭ്യമാണ്.

*സ്‌റ്റോറേജ് സ്‌പേസ്

ക്ലാസിലേക്ക് ആവശ്യമായ സ്റ്റഡി മെറ്റീരിയലുകൾ സൂക്ഷിക്കാനൊരിടം. ഗൂഗിൽ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.

*റഫറൻസ് മെറ്റീരിയലുകൾ

ഓൺലൈൻ ലൈബ്രറി, യു ട്യൂബ് തുടങ്ങിയവ ഉപയോഗിക്കാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മാസംതോറും വെറും 500 രൂപ നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നതിനായുള്ള അഞ്ചു മികച്ച വഴികൾ !

#Online#agriculture#Krishijagran#FTB#Agriculture

English Summary: You can take online tuition and earn lakhs at home-kjmnsep2520

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds