
കേന്ദ്ര കൃഷി - കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (ഐ സി എ ആർ - സി ടി സി ആർ ഐ) -ൽ യങ് പ്രൊഫഷണൽ-II താത്കാലിക തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
2023 ജൂൺ 12-ന് രാവിലെ 10 മണിക്കാണ് അഭിമുഖം.ശമ്പളം: 35,000 രൂപ (ഏകീകരിച്ചത്). യോഗ്യത : എം.എസ്. സി. (അഗ്രിക്കൾചർ) പ്ലാന്റ് പാത്തോളജി/ പ്ലാന്റ് ബയോടെക്‌നോളജി അല്ലെങ്കിൽ ബയോടെക്‌നോളജി/ ബയോകെമിസ്ട്രി എന്നിവയിലേതെങ്കിലും ഉള്ള എം.എസ്. സി. ബിരുദം.
കൂടാതെ പ്ലാന്റ് വൈറസുകൾ, DNA, RNA, പ്രോട്ടീൻ, ക്ലോണിംഗ് എന്നിവയുടെ ഉപയോഗം, കമ്പ്യൂട്ടർ, ഡാറ്റാബേസ്, MS ഓഫീസ് എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രായോഗിക പരിചയം മുതലായവ അനിവാര്യം.
ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും 01.06.2023-ന് 45 വയസ്സ് കഴിയാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് ശ്രീകാര്യത്തുള്ള ഐസിഎആറിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് - http://www.ctcri.org/scripts/announcements.php എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
Share your comments