സ്വന്തം ജീവിതത്തിലും ചുറ്റുപാടിലുമുള്ളവരുടെ ജീവിതത്തിൽ സമൂലമായ മാറ്റം സൃഷ്ടിക്കുന്നതോടൊപ്പം ഉയർന്ന സാമൂഹികബോധവും ,പഠനനിലവാരവും കൈവരിക്കുവാൻ യുവതീയുവാക്കളെ സുസജ്ജരാക്കുവാൻ പ്രേരിപ്പിക്കുന്ന ആർട്ട് ഓഫ് ലിവിംഗ് യുവജന നേതൃത്വ പരിശീലനം അഥവാ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി 2021 ആഗസ്‌ത് 9 മുതൽ 15 വരെ ഓൺലൈനിലൂടെ നടക്കുന്നു .
ദിവസവും കുറച്ചുസമയം സേവ ചെയ്യാൻ സമയവും സന്മനസ്സുമുള്ള യുവതീയുവാക്കളെ യോഗ, ധ്യാനം ,സുദർശനക്രിയ ഒപ്പം ദിവസവും ഫിസിക്കൽ ട്രെയിനിംഗ്,സൂര്യനമസ്ക്കാരം ,പത്മസാധന ,ജ്ഞാനസദസ്സുകൾ എന്നിവകൾക്കൊപ്പം മാർക്കറ്റിങ് മാനേജ്‌മെന്റ് നൈപുണ്യം തുടങ്ങിയ ഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള സാമൂഹ്യ സമ്പർക്ക പ്രക്രിയകളും ഈ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം .
ബാംഗ്ലൂർ വ്യക്തിവികാസ് കേന്ദ്രയിലെ രാജ്യാന്തരനിലവാരത്തിലുള്ള വിദഗ്ധപരിശീലകരുടെ നേതൃത്വത്തിൽ 7 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലനത്തിൽ 18 വയസ്സ് തികഞ്ഞവർക്കു മാത്രമായിരിക്കും ഓൺലൈനിൽ പ്രവേശനം ലഭിക്കുക .
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഗുണാത്മകമായ മാറ്റങ്ങളോടെ യുവതി യുവാക്കളെ ഊർജ്ജസ്വലരും കർമ്മനിരതരുമാക്കുവാൻ ആർട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീരവിശങ്കർജി നടപ്പിലാക്കുന്ന ബ്രഹത്കർമ്മപദ്ധതിയാണ് യുവജന നേതൃത്വ പരിശീലന പദ്ധതി .അഥവാ YLTP എന്ന യൂത്ത് ലീഡർഷിപ്പ് ട്രൈനിംഗ് പ്രോഗ്രാം .
കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവധി മികച്ചവരാകണമെന്ന് അഗാധമായ ആഗ്രഹമുള്ള കേരളത്തിലെ സേവനസന്നദ്ധതയുള്ള യുവതിയുവാക്കൾക്കായാണ് ഈ ട്രെയിനിങ്ങ് പ്രോഗ്രാം രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത് .
സ്വന്തം ഗ്രാമത്തിൻറെ പ്രതിനിധി എന്ന നിലയിലും മാനുഷികമൂല്യങ്ങൾക്ക് വേണ്ടി സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിലും അതിലുപരി വ്യക്തിപരമായ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അത്യപൂർവ്വ അവസരം കൂടിയാണിത് .
ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ വിഭവങ്ങളും നൈപുണ്യവും പരമാവധി പ്രയോജനപ്പടുത്തി കൊണ്ട് സമൂഹത്തിലെ നീതിബോധമുള്ള പൊതുജനങ്ങളിലൂടെ ഓരോ ഗ്രാമത്തിനും സുസ്ഥിരമായ വികസനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ശ്രീശ്രീരവിശങ്കർ ജി ഈ പരിശീലന പദ്ധതിക്ക് രൂപം കൊടുത്തത് .
കഴിവും ഊർജ്ജസ്വലതയും ലക്ഷ്യബോധവുമൊക്കെ ഏതൊരു യുവാവിന്റെയും കൈമുതലാണ് . അതൊന്നും പ്രത്യേകിച്ച് അവരെ പഠിപ്പിക്കേണ്ട കാര്യമില്ല .
എന്നാൽ ഇതെല്ലാം വളർത്തിയെടുക്കാനും പ്രാവർത്തികമാക്കാനുമൊക്കെ അവർക്ക് ശരിയായ മാർഗ്ഗ നിർദ്ദേശം ആവശ്യമാണ് . YLTP നകുന്നതും അതാണ് .
ആരോഗ്യം ,ശിചിത്വം ,മാനുഷികമൂല്യങ്ങൾ ,നാനാത്വത്തിൽ ഏകത്വം ,വീട് തുടങ്ങിയ പദ്ധതികൾ ഗ്രാമീണർക്ക് പൂർണ്ണമായും അവബോധം സൃഷ്ട്ടിച്ചുകൊണ്ട് ഇന്ത്യയിലുടനീളം മാതൃകാഗ്രാമങ്ങൾ സൃഷ്ട്ടിക്കലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി വിഭാവനം ചെയ്യുന്നത് .
വ്യക്തികളെ സ്വാധീനക്കുന്നതിനും നിയന്ത്രണവിധേയരാക്കുന്നതിനും ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനുമുള്ള ബുദ്ധിപരമായ കഴിവിനൊപ്പം ആശയവിനിമയ പാടവവും എല്ലാം ചേർന്നതാണ് യൂത്ത് ലീഡർ ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം .
ഈ ഗ്രാമപുനരുദ്ധാരണത്തിലൂടെ സ്നേഹവും സമാധാനവും നിറഞ്ഞ സന്തോഷവുമുള്ള ഒരു ലോകമാണ് ലക്ഷ്യമിടുന്നത് .
തികഞ്ഞ ആത്മാർത്ഥതയോടെ ,പ്രതിബദ്ധതയോടെ ,സമർപ്പണമനോഭാവത്തോടെ നിറവേറ്റാൻ ദിവസേന ഒരു മണിക്കൂർ രാഷ്ട്രത്തിനു വേണ്ടി സേവ ചെയ്യാൻ തയ്യാറുള്ളവർക്കായുള്ള YLTP യിലൂടെ ഓരോ വ്യക്തിയും വളണ്ടിയർ ആവുക .ഒപ്പം മറ്റുള്ളവരെ വളണ്ടിയർ ആക്കുകയും ചെയ്യുക .
കൂടുതൽ വിവരങ്ങൾക്കും ഈ ട്രെയിനിംഗ് പ്രോഗ്രാമിൻറെ രജിസ്‌ട്രേഷനും കേരളത്തിലെ YLTP പ്രോഗ്രാം കോർഡിനേറ്ററുമായി ബന്ധപ്പെടുക -9497865572
With Pranams,
Divakaran Chombala
Mob: 9895745432
Share your comments