ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 23ന് വൈകീട്ട് വരെ നീട്ടി നല്‍കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ് ഹില്ലില്ലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് കേന്ദ്രത്തില്‍ ഫ്‌ളക്‌സ് ശേഖരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡുകള്‍ വലിച്ചു കീറിയും തീയിട്ടും നശിപ്പിക്കാതെ ഫ്‌ളക്‌സ് ഉല്‍പന്നങ്ങള്‍ പുനരുപയോഗ സാധ്യമാക്കണം. കേന്ദ്രീകൃത സംവിധാനം പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
പാതയോരങ്ങളില്‍ നട്ടു വളര്‍ത്തിയ പൂമരം പോലുള്ള തണല്‍ വൃക്ഷങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങാത്തതിനാല്‍ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് അപകടങ്ങളും റോഡ് തടസ്സങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും പകരം ആര്യവേപ്പ്, പുളിമരം എന്നിവ നട്ടു വളര്‍ത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സീറോ വേസ്റ്റ് കോഴിക്കോട്- ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റാം 23 വരെ
ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 23ന് വൈകീട്ട് വരെ നീട്ടി നല്‍കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
Share your comments