ഇടത്തരം വലിപ്പമുള്ള സ്‌ക്രീനാണ് കിയോസ്‌ക്. പക്ഷി മൃഗാദികളുടെ ആവാസ വ്യവസ്ഥ, ഭക്ഷണരീതി തുടങ്ങി എന്തും ടച്ച് സ്‌ക്രീനില്‍ വിരല്‍ തൊട്ട് ഇവിടെനിന്നും മനസിലാക്കാൻ കഴിയും. പ്രത്യേക പരിശീലനം നേടിയ ജീവനക്കാര്‍ക്കാണ് ഇവയുടെ മേല്‍നോട്ടം. മൂന്ന് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. ചിത്രശലഭങ്ങള്‍ക്കായി ഒരുങ്ങുന്ന ബട്ടര്‍ഫ്‌ളൈ പാര്‍ക്കാണ് മൃഗശാലയില്‍ മറ്റൊരു ആകര്‍ഷണം. വിവിധ വര്‍ഗത്തിലുള്ള ശലഭങ്ങളെയാണ് ഇവിടെ വളര്‍ത്തുന്നത്. പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികള്‍ക്ക് അപൂര്‍വമായ അനുഭവമാകും ഇവിടെ നിന്നു ലഭിക്കുക.
മൃഗശാലയിലെ പക്ഷി, മൃഗാദികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാൻ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ വരുന്നു
മൃഗശാലയിലുള്ള പക്ഷി മൃഗാദികുറിച്ചുള്ള എന്തു വിവരവും സന്ദർശകർക്കു അറിയാനായി ഇന്റര്‍പ്രട്ടേഷന്‍ സെന്റർ വരുന്നു.
മൃഗശാലയിലുള്ള പക്ഷി മൃഗാദികുറിച്ചുള്ള എന്തു വിവരവും സന്ദർശകർക്കു അറിയാനായി ഇന്റര്‍പ്രട്ടേഷന്‍ സെന്റർ വരുന്നു. മൃഗശാലയുമായി ബന്ധപ്പെട്ട വിവരശേഖരണ കേന്ദ്രങ്ങളാണ് ഇന്റര്‍പ്രട്ടേഷന്‍ സെന്ററുകള്‍. തിരുവനന്തപുരം മൃഗശാലയിലാണ് കേരളത്തില്‍ ആദ്യമായി ഇത്തരമൊരു സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്. നാല് സെന്ററുകളാണ് ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു പക്ഷിയെക്കുറിച്ചോ മൃഗത്തെ സംബന്ധിച്ചോ സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അറിയേണ്ടതെല്ലാം ഈ സെന്ററുകളില്‍ ലഭിക്കും. വ്യത്യസ്തമായ ഫോട്ടോകള്‍ക്കൊപ്പം അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതാണ് ഇതില്‍ പ്രധാനം. പലതരത്തിലാണ് വിവരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ ആ മൃഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും കാണാനാവും. ഇതിനായി ത്രീഡി തിയേറ്ററും ഒരുക്കും. രണ്ട് മുറികളാകും ഒരു സെന്ററില്‍ ഉണ്ടാവുക. സെന്ററിന്റെ ഒരു മുറിയിലാണ് തിയേറ്റര്‍ സജ്ജമാക്കുക. ഇതിനൊപ്പം ഒരു കിയോസ്‌കുമുണ്ടാവും.
Share your comments