കേരളത്തിലെ കാപ്പി ഉൽപാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 30 ശതമാനം കുറവുണ്ടായെന്ന് അനുമാനം 2018- 19 ൽ കാപ്പി ഉൽപാദനം 70435 ടണ്ണാണ് മൺസൂണിന് ശേഷമുള്ള എസ്റ്റിമേറ്റ് . അന്തിമ റിപ്പോർട്ട് വരുമ്പോഴേക്കും 30 ശതമാനം കുറവാണ് കണക്കാക്കിയിട്ടുള്ളത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉൽപാദനത്തെ ബാധിച്ചത് .ഇത് കർഷകരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി .ഈ നഷ്ടം നടപ്പ് സാമ്പത്തിക വർഷത്തിലെ ഉത്പാദത്തെ ബാധിക്കാൻ സാധ്യത ഏറെയാണ് .2016-17 ൽ 63 265 ടൺ ആയിരുന്നു കേരളത്തിലെ കാപ്പി ഉൽപാദനം കേരളത്തിലെ കാപ്പി ഉൽപാദനം 20 17 - 18 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഉത്പാദനം കുറവായിരുന്നു .വിളയ്ക്ക് നാശനഷ്ടം സംഭവിച്ചതാണ് ഉൽപാദനം കുറയാൻ കാരണമായത് 2015-16ൽ 69,230 ടണ്ണാണ് ഉത്പാദനം.
സാധാരണ ഒക്ടോബർ മുതൽ ഫെബ്രുവരി മാർച്ച് വരെയാണ് കേരളത്തിലെ കാപ്പി സീസൺ .വിളയ്ക്ക് അനുയോജ്യമായ കാലാവസ്ഥ ലഭിച്ചാൽ മാത്രമേ നല്ല ഉൽപാദനം ലഭിച്ചാൽ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ .മൺസൂൺ കഴിയുന്നതോടെയാണ് കാപ്പി ഉൽപാദന കണക്കുകൾ എടുക്കുന്നത് .
ഉയർന്ന ഉത്പാദനച്ചെലവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന വേതനവും കേരളത്തിലാണ് .മിശ്രവിളകൾ കൃഷി ചെയ്യുന്നതു കൊണ്ട് ഒരു പരിധി വരെ നഷ്ടം നികത്താനാകും. മാത്രമല്ല, ഇത് ഈ മേഖലയിൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എ .പി.കെ) അ റി യി ച്ചു അതിനിടെ ,മറ്റ് തോട്ട വിളകളിലും കർഷകർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട് .2018 - 19 ൽ 4600 കോടി രൂപയുടെ നഷ്ടമാണ് തോട്ടം മേഖലയിൽ കണക്കാക്കിയിട്ടുള്ളത് .രാജ്യത്ത് കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം.
Share your comments