ഒരുപാട് ആരോഗ്യഗുണങ്ങൾ പകരുന്ന ഒന്നാണ് ബാർലി. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതചര്യ രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ബാർലി അത്യുത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും ഇത് ഉപയോഗപ്പെടുത്താം. അരി ഗോതമ്പ് എന്നിവയിൽ ഉള്ളതിനേക്കാൾ ബീറ്റാ ഗ്ലൂക്കഗോൺ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന ബാർലി അമിതവണ്ണത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. നാരുകൾ ധാരാളം ഉള്ളതുകൊണ്ട് കൊഴുപ്പ് ഇല്ലാതാക്കാനും ബാർലി ഉപയോഗപ്പെടുത്താം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ബാർലി വെള്ളം അൽപം ചെറുനാരങ്ങാനീര് ഉപയോഗിച്ച് ദിവസവും കുടിക്കുന്നത് നല്ലതാണ്. ഇത് പ്രമേഹരോഗികൾ ഉപയോഗിച്ചാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ഇത്തരത്തിൽ പോഷകാംശങ്ങൾ ഏറെയുള്ള ബാർലി കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന രണ്ട് വിഭവങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹാതുരത്വമേറുന്ന നാലുമണി പലഹാരങ്ങളുടെ പാചകക്കുറിപ്പുകൾ
ബാർലി ഡ്രിങ്ക്
ചേരുവകൾ
- ബാർലി -ഒരുപിടി
- വെള്ളം- ഒന്നരലിറ്റർ
- നാരങ്ങാനീര്-ഒരു നാരങ്ങ
- അമരപ്പയർ - 5
- കോവൽ - 5
- ഉലുവ - രണ്ട് ടീസ്പൂൺ
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യഗുണങ്ങളേറെയുള്ള വാഴോൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില രുചികരമായ വിഭവങ്ങൾ
തയ്യാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ ബാർലിയും, അമര പയറും കോവലും വെള്ളം ചേർത്ത് നന്നായി വേവിച്ച് അരച്ചെടുത്ത് ശേഷം നാരങ്ങ നീര് ചേർത്ത് കുടിക്കുക. ഇത് രക്ത സമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഇല്ലായ്മ ചെയ്യുന്നു.
ബാർലി സൂപ്പ്
- ബാർലി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് - 15 ഗ്രാം
- ക്യാരറ്റ്-1
- ബീൻസ് - 5 എണ്ണം
- പയർ മുളപ്പിച്ചത് - 15 ഗ്രാം
- കാബേജ് - 30 ഗ്രാം
- ജീരകം - 5 ഗ്രാം
- വെളുത്തുള്ളി - മൂന്ന് അല്ലി
- ചുവന്നുള്ളി - അഞ്ച് അല്ലി
- മുരിങ്ങയില - ഒരു പിടി
- കടുക് - 5 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒന്നുമുതൽ ആറുവരെയുള്ള ചേരുവകൾ നാലിരട്ടി വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ച ശേഷം നെയ്യ് ഒഴിച്ച് കടുക്, ജീരകം,വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചേർത്ത് താളിച്ച് മുരിങ്ങയില ഇട്ടു സൂപ്പിൽ ചേർത്തിളക്കി ഉപ്പും ചേർത്ത് ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് കൊതിയൂറും വിഭവങ്ങൾ
Share your comments