<
  1. Food Receipes

ചങ്ങലംപരണ്ട ചമ്മന്തി തയ്യാറാക്കാം

ഒടിഞ്ഞ എല്ലിനെ പോലും കൂട്ടിയോജിപ്പിക്കാൻ കഴിവുള്ള അപൂർവ്വ സസ്യമാണ് ചങ്ങലംപരണ്ട.

Priyanka Menon
ചങ്ങലംപരണ്ട
ചങ്ങലംപരണ്ട

ഒടിഞ്ഞ എല്ലിനെ പോലും കൂട്ടിയോജിപ്പിക്കാൻ കഴിവുള്ള അപൂർവ്വ സസ്യമാണ് ചങ്ങലംപരണ്ട. അതുകൊണ്ട് തന്നെയാണ് അസ്ഥി സംഹാരി അല്ലെങ്കിൽ അസ്ഥി സംഹാര എന്ന് ഈ സസ്യത്തെ വിളിക്കുന്നത്. ചങ്ങല പോലെയാണ് ഇത് നീണ്ടു കിടക്കുന്നത്. ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്ന ചങ്ങലംപരണ്ട എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

കൂടാതെ കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ചങ്ങലംപരണ്ടയ്ക്ക്‌ സാധിക്കും. തോരൻ ആയോ ചമ്മന്തി ആയോ നമുക്ക് ഇത് ഉപയോഗപ്പെടുത്താം.

Chainlamparanda is a rare plant that can reattach even broken bones. That is why this plant is called bone destroyer or bone destroyer. It stretches like a chain. Containing a lot of calcium is good for the health of chained bones and teeth. In addition, chainsaw can help prevent phlegm and biliary disorders and menstrual problems. We can use it as toran or chamanthi.

1.ഒരു കഷണം ചങ്ങലംപരണ്ട
2. ആവശ്യത്തിന് ഉപ്പ്
3. ഒരു ടേബിൾസ്പൂൺ എണ്ണ
4. ആവശ്യത്തിനു കറിവേപ്പില
5. ചെറിയ കഷണം ഇഞ്ചി
6. ചെറിയ കഷണം കായം
7. കാൽ ടീസ്പൂൺ കടുക്
8. രണ്ട് ടേബിൾ സ്പൂൺ ഉഴുന്ന്
9. നാലു വറ്റൽമുളക്
10. ചെറിയ നെല്ലിക്കാ വലിപ്പത്തിൽ വാളൻപുളി

ചങ്ങലംപരണ്ട യുടെ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു വയ്ക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉഴുന്ന്, കായം, കടുക് ,വറ്റൽമുളക് എന്നിവ മൂപ്പിക്കുക. അതിനുശേഷം അരിഞ്ഞുവച്ച ചങ്ങലംപരണ്ട യുടെ കഷണങ്ങൾ ഇതിലേക്ക് വഴറ്റുക. ഉപ്പും പുളിയും ചേർത്ത് കല്ലിൽ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് വഴറ്റുക.

അതിനുശേഷം ഇഞ്ചിയും കറിവേപ്പിലയും കൂടി ചതച്ച് ചേർക്കുക. അതിനുശേഷം എണ്ണയിൽ വഴറ്റിയ ചങ്ങലംപരണ്ടയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ചമ്മന്തി അരയ്ക്കാം

English Summary: Chainlamparanda is a rare plant that can reattach even broken bones We can use it as toran or chamanthi

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds