വേനലാണ് ഈ കൊടിയ ചൂടിൽ ദാഹം തീർക്കാനും ക്ഷീണമകറ്റാനും പാനീയങ്ങളിൽ പലവിധ പുതുമകൾ പരീക്ഷിക്കുകയാണ് നാം. കുപ്പികളിൽ നിറച്ചുവച്ച ബഹുവർണ സോഫ്റ്റ് ഡ്രിങ്കുകളേക്കാൾ എന്തുകൊണ്ടും നല്ലത് നമുക്കുലഭ്യമായ നാടൻ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിർമിക്കുന്ന പാനീയങ്ങൾ തന്നെയാണ്. പകർച്ചവ്യാധികൾ വരാതിരിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത്മാത്രം ഉയർപ്പുവരുത്തിയാൽ മതിയാകും. ദാഹവും ക്ഷീണവും അകറ്റാൻ കരിക്കിനേക്കാൾ നല്ലൊരു പാനീയവുമില്ല എന്നത് അനുഭവംകൊണ്ട് നമുക്കറിയാം . ഒരു കരിക്കു കുടിച്ചാൽ ലഭിക്കുന്ന സുഖവും സ്വസ്തിയും ഒരു ഫൈവ്സ്റ്റാർ ദാഹശമനിക്കും നൽകാനും കഴിയില്ല കരിക്കിന്റെ കൂടിയവിലയും ലഭ്യതക്കുറവും പരിഹരിക്കാൻ ഇതാ നാളികേരവമായി ബന്ധപെട്ടു ഒരു ദാഹശമനി തേങ്ങാ പാനീയം / തേങ്ങാ സംഭാരം ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
അധികം മൂപ്പെത്താത്ത തേങ്ങയാണ് പാനീയവും സംഭാരവും ഉണ്ടാക്കാൻ ഉത്തമം .ചിരകിയ തേങ്ങ മിക്സിയിൽ അരച്ച് അരിച്ചെടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് ശർക്കര, ചെറുനാരങ്ങാ നീര് ഏലക്കായ പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും മിസ്‍യിൽ അടിച്ചു പ്രയോഗിക്കാം ഈ തേങ്ങാ ഡ്രിങ്ക് മിക്സിയിലോ ബ്ലെൻഡറിലോ അടിച്ച ഉടൻ കഴിക്കുന്നതാണ് നല്ലത് അധിക സമയം വച്ചിരുന്നാൽ രുചിയും ഗുണവും നഷ്ടപ്പെടും. ഒരാൾക്ക് കഴിക്കാനുള്ള ഡ്രിങ്കിന് ഒരു തേങ്ങയുടെ കാൽഭാഗം ഉപയോഗിച്ചാൽ മതിയാകും. തേങ്ങാ സംഭാരം ഉണ്ടാക്കാൻ തേങ്ങാ അരച്ച് അരിച്ചെടുത്തതിൽ ചതച്ച പച്ചമുളകും , കറിവേപ്പിലയും ജീരകപൊടിയും, തൈരും ചേർത്താൽ മതിയാകും . നാളികേര കാമ്പിലുള്ള പോഷകങ്ങളും , ഗ്ളൂക്കോസ് മുതലായവ അടങ്ങിയിരിക്കുന്നതിനാൽ രണ്ടു പാനീയങ്ങളും കരിക്കിന്റെ അതേ ഗുണങ്ങൾ നൽകും
Share your comments