<
  1. Food Receipes

മുടിയഴക് വർധിപ്പിക്കാനും ചർമ്മ ഭംഗി കൂട്ടുവാനും അടിപൊളി കഞ്ഞിവെള്ളം ഡ്രിങ്ക്

ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം.

Priyanka Menon
മുടിയഴക് വർദ്ധിപ്പിക്കുവാനും കഞ്ഞിവെള്ളം മികച്ചതാണ്
മുടിയഴക് വർദ്ധിപ്പിക്കുവാനും കഞ്ഞിവെള്ളം മികച്ചതാണ്

ചർമസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഊർജം പ്രധാനം ചെയ്യുന്ന വിശിഷ്ട വിഭവമായാണ് കഞ്ഞിവെള്ളത്തെ കണക്കാക്കുന്നത്. അതു കൊണ്ടാണ് പലരും വർക്കൗട്ട് കഴിഞ്ഞതിന് ശേഷം കഞ്ഞി വെള്ളം കുടിക്കുന്നത്. അമിത ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും കഞ്ഞിവെള്ളം ഒരു ശീലമാക്കാം. ഊർജദായകം മാത്രമല്ല കഞ്ഞിവെള്ളം ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും മികച്ച ഉപാധിയാണ്. കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരകലകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ധാരാളം നാരുകളും അന്നജവും അടങ്ങിയിരിക്കുന്ന കഞ്ഞി വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുവാൻ ഒരു മികച്ച വഴിയാണ്.

Porridge water is best for skin care and health. Porridge water is considered to be an excellent source of energy.

ബന്ധപ്പെട്ട വാർത്തകൾ : അനവധി രോഗങ്ങൾക്ക് ഒറ്റമൂലി ' മത്തയില തോരൻ'

ആരോഗ്യകാര്യത്തിൽ മാത്രമല്ല മുടിയഴക് വർദ്ധിപ്പിക്കുവാനും കഞ്ഞിവെള്ളം മികച്ചതാണ്. തലേദിവസം എടുത്തുവെച്ച കഞ്ഞിവെള്ളത്തിൽ ഇരട്ടി വെള്ളം ചേർത്ത് മുടി കഴുകുവാൻ ഉപയോഗിച്ചാൽ താരൻ ഇല്ലാതാക്കുകയും, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുകയും ചെയ്യും. ഇത് മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു. മുഖം കഴുകുവാൻ കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് ഏറെ മികച്ചതാണ്. കാരണം ഇത് നിറം വർദ്ധിപ്പിക്കുവാനും ചർമ്മത്തിന് നല്ല തിളക്കം നൽകുവാനും അത്യുത്തമമാണ്. ഇത്രത്തോളം ആരോഗ്യഗുണങ്ങൾ ഉള്ള കഞ്ഞിവെള്ളം പലരും വെറുതെ കളയുകയാണ് പതിവ്. അതുകൊണ്ടുതന്നെ വെറുതെ പാഴാക്കുന്ന ഈ കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി നമുക്ക് സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ : മാങ്ങയുടെ സീസൺ തീരും മുൻപേ ഉണ്ടാക്കാം കിടിലൻ പഴമാങ്ങാക്കറിയും, പഴമാങ്ങ പുഡിംഗും

കഞ്ഞിവെള്ളം ഹൽവ

ചേരുവകൾ

  • കട്ടിയുള്ള കഞ്ഞിവെള്ളം- ഒരു ലിറ്റർ
  • ശർക്കര-മൂന്നെണ്ണം
  • തേങ്ങാപ്പാൽ - ഒരു കപ്പ്
  • നെയ്യ് - ആവശ്യത്തിന്
  • ഏലയ്ക്ക പൊടിച്ചത് - നാലെണ്ണം
  • അണ്ടിപ്പരിപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നല്ല പരപ്പുള്ള പാത്രം അടുപ്പിൽ വച്ച് കഞ്ഞിവെള്ളവും ശർക്കര പാനിയും തേങ്ങാപ്പാലും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അൽപം ഏലയ്ക്കാപ്പൊടി ചേർക്കുക. ചെറുതീയിൽ വച്ച് കഞ്ഞിവെള്ളം കുറുകി വരുന്നതുവരെ ഇളക്കുക. കുറുകി വരുന്നതിനനുസരിച്ച് അല്പം നെയ്യ് ചേർത്ത് കൊടുക്കുക. അത് നന്നായി കുറുകി പാത്രത്തിൽനിന്ന് ഇളകി വരുന്ന പരുവത്തിൽ എത്തുമ്പോൾ അണ്ടിപ്പരിപ്പ് ചേർക്കുക. നെയ് തെളിഞ്ഞുകാണുന്ന പരുവത്തിൽ എത്തുമ്പോൾ ഇറക്കിവയ്ക്കുക. ചൂടാറുന്നതിന് മുമ്പ് തന്നെ മറ്റൊരു ചെറിയ പരന്ന പാത്രത്തിലൊഴിച്ച് സെറ്റ് ആക്കുക. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ കട്ട്‌ ചെയ്ത് നമുക്ക് കഴിക്കാവുന്നതാണ്.

കഞ്ഞിവെള്ളം ഡ്രിങ്ക്

ചേരുവകൾ

  • കഞ്ഞിവെള്ളം - 3 ഗ്ലാസ്
  • വെളുത്തുള്ളി - മൂന്നെണ്ണം
  • കുരുമുളകുപൊടി - അര സ്പൂൺ
  • മഞ്ഞൾപൊടി- അര സ്പൂൺ
  • കൂവ പൊടി - ഒരു സ്പൂൺ
  • അല്പം - നെയ്യ്
  • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തിൽ കഞ്ഞിവെള്ളം എടുത്ത് ചെറുതീയിൽ അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി എന്നിവയിട്ട് നന്നായി ഇളക്കുക. അതിനുശേഷം കൂവ പൊടി ഒരു സ്പൂൺ വെള്ളത്തിൽ കലക്കി ഒഴിച്ച് രണ്ടുതുള്ളി നെയ്യും ചേർത്ത് ചെറു ചൂടോടെ കഴിക്കുക. വളരെയധികം ഊർജം പകരുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. അമിതവണ്ണമുള്ളവർക്ക് ഇത് ആഴ്ചയിൽ മൂന്നു തവണ കഴിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ : ഇങ്ങനെ ഒരു ചൈനീസ് വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടാകുകയില്ല, അത്രമേൽ സ്വാദിഷ്ടം, ഉണ്ടാക്കാൻ അഞ്ചു മിനിറ്റ്

English Summary: Cool porridge drink to enhance hair and enhance skin beauty

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds