കഴിഞ്ഞ മൂന്ന് വർഷക്കാലമായി പുതിയ ജീവിത രീതിയും ശീലങ്ങളുമായി കഴിഞ്ഞു. മനുഷ്യന്റെ കുതിച്ചുചാട്ടത്തിന് തടയിണയായി മഹാമാരി പടർന്നുപിടിച്ചപ്പോൾ, പഴമയിലേക്കും ഒരുപാട് പേർ തിരിഞ്ഞുനടന്ന കാലം കൂടിയാണ് ഈ കടന്നുപോയത്. കോവിഡും ലോക്ക് ഡൗണും ലോകത്താമനം വൻ നാശനഷ്ടങ്ങളും ദുരിതങ്ങളും വിതച്ചു. വീടുകളിലേക്ക് ഒതുങ്ങിക്കൂടിയവർ തങ്ങളുടെ കഴിവുകൾ പുറത്തെടുത്ത കാലം കൂടിയെന്നും തീർച്ചയായും പറയണം. ഇങ്ങനെ ഒരുപാട് ക്രിയാത്മകതകൾ നമ്മളെ അതിശയിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഒരു പാചകമാണ്.
ലോകത്താകമനമുള്ള ജനജീവിതം നിശ്ചലമാക്കിയ കൊറോണ വൈറസിനെ വടയാക്കിയിരിക്കുകയാണ് ഒരു വീട്ടമ്മ. വാർത്ത കേട്ട് ഞെട്ടണ്ട. കൊറോണ വൈറസിനോട് രൂപസാദൃശ്യം തോന്നുന്ന അരിപ്പൊടിയിൽ തയ്യാറാക്കിയ വടയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മിമ്പി എന്ന ട്വിറ്റർ ഹാൻഡിലാണ് ഈ കൊവിഡ് വടയുടെ പാചക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'കൊറോണ ഇപ്പോഴെങ്ങും വിട്ടുപോകുന്ന ലക്ഷണമില്ല, എങ്കിൽ പിന്നെ വൈറസിന്‍റെ പേരിലും കിടക്കട്ടെ ഒരു വട' എന്നും വീഡിയോക്കൊപ്പം പാചകക്കാരി പറയുന്നു. കാഴ്ചയിലും രുചിയിലും ഭംഗിയുള്ള കൊറോണ വട കണ്ടാൽ ആരായാലും ഒന്ന് ക്ലിക്ക് ചെയ്ത് വീഡിയോ കാണാതെ പോകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
എങ്ങനെയാണ് ഈ വ്യത്യസ്തമായ വട ഉണ്ടാക്കുന്നതെന്നും വീഡിയോയിൽ വിവരിക്കുന്നു.
അരക്കപ്പ് അരിപ്പൊടിയെടുക്ക് അതിൽ അര ടീസ്പൂൺ ജീരകം ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത ശേഷം അരക്കപ്പ് ചൂടുവെള്ളം ഒഴിച്ച് മാവ് മൃദുവായി കുഴച്ചെടുക്കുക. തുടർന്ന്, പാൻ അടുപ്പിൽ വച്ച് ഇതിൽ ഒരു ടീസ്പുൺ വെളിച്ചെണ്ണ ഒഴിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നിസ്സാരമാക്കരുത്! Omicronന് ശേഷം ഭക്ഷണത്തിൽ ശ്രദ്ധിക്കുക
കറിവേപ്പിലയും, എണ്ണയിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റും ചേർക്കുക. അരക്കപ്പ് കാപ്സികം മുറിച്ചത്, അരക്കപ്പ് ഗ്രേറ്റ് ചെയ്ത കാരറ്റ് എന്നിവയും പാനിലിട്ട് നന്നായി മിക്സ് ചെയ്യണം. തുടർന്ന് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ കൂടി ഇത് വഴറ്റിയെടുക്കുക. ഇതിന് ശേഷം രണ്ട് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുത്ത് അതിലേക്ക് നുറുക്കിയ മല്ലിയില കൂടിയിട്ട് നന്നായി ഇളക്കണം.
ഈ മസാല തണുക്കാനായി മാറ്റിവയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കണം. കുഴച്ചുവച്ച മാവ് ചെറുതായി പരത്തിയെടുത്ത് അതിലേക്ക് ഈ മസാല നിറച്ച് ബോൾ ആക്കി ഉരുട്ടിയെടുക്കുക.
Corona vada! Bharat ki naari sab par bhaari! .@arindam75 pic.twitter.com/sf1zoLPih2
— Mimpi🍁 (@mimpful) January 19, 2022
ശേഷം അരക്കപ്പ് ബസ്മതി ഒരു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കി വച്ച ഉരുളകൾ മുക്കിയെടുക്കണം. തുടർന്ന് 15 മിനിറ്റ് വേവിക്കുക.
ഇത് പാകമാകുമ്പോൾ കൊറോണയുടെ രൂപത്തിലുള്ള പലഹാരം റെഡി. കാഴ്ചയിൽ മാത്രമല്ല രുചിയിലും രസകരമായ അനുഭവം കൊറോണ വട നൽകുമെന്ന് വീഡിയോ കണ്ടാൽ മനസിലാകും. കൊറോണ വൈറസിനോട് രൂപസാദൃശ്യമുള്ള ഈ വടയുടെ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി നിരവധി പേർ എത്തി.
Share your comments