ഇന്ന് എല്ലാ ആഘോഷങ്ങളിലും സ്ഥിരമായി കാണുന്ന ഒരു മധുരവിഭവമാണ് ഗുലാബ് ജാമുൻ. ഗുലാബ് ജാമുൻ സാധാരണയായി പാൽപ്പൊടി, മൈദാ എന്നിവകൊണ്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ ബ്രെഡ് കൊണ്ടും വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിൽ രുചിയുള്ള ഗുലാബ് ജാമുൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ബ്രെഡ് -10 പീസ്
പാൽ -1 ഗ്ലാസ്സ്
എണ്ണ - 1/2 ലിറ്റർ
പഞ്ചസാര - 1/2 കിലോ
തയ്യാറാക്കുന്ന വിധം
ബ്രെഡ് ആദ്യം ചെറിയ കഷണങ്ങളായിട്ട് ഒന്നു മുറിച്ചു ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേയ്ക്ക് പാലൊഴിച്ചു കൊടുത്തു കുതിർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തി കുഴക്കുന്ന പോലെ വേണം കുഴച്ചെടുക്കേണ്ടത്. അതിനുശേഷം അത് തന്നെ ചെറിയ ഉരുളകളാക്കി എടുക്കുക, ഒട്ടും പൊട്ടി പോകാത്ത രീതിയിൽ വേണം കുഴച്ചെടുക്കേണ്ടത്.
ശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഓരോ ബോൾസും അതിലേയ്ക്ക് ഇട്ടു കൊടുത്തതിന് ശേഷം നല്ലതുപോലെ വറുത്തെടുക്കുക. നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇനി മറ്റൊരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി പഞ്ചസാരപ്പാനി ആയി കഴിയുമ്പോൾ ഓരോ ബോൾസ് വീതം അതിലേയ്ക്ക് ഇട്ടു കൊടുക്കുക. ഒന്ന് കുതിർന്നു കഴിയുമ്പോൾ വളരെ രുചികരമായിട്ടുള്ള ഈ ജാമുന്‍ കഴിക്കാവുന്നതാണ്.
Share your comments