ഗണപതി ഭഗവാൻറെ ജന്മദിനതോടനുബന്ധിച്ച് ആഘോഷിക്കുന്ന ഗണേഷ് ചതുർഥി ഇന്ത്യയെമ്പാടും കൊണ്ടാടുന്ന ഉത്സവമാണെങ്കിലും മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയാണ് (Mumbai) ഈ festival ആഘോഷിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം. 10 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിനുവേണ്ടി മറാഠികൾ പലതരം മധുരപദാർത്ഥങ്ങൾ പ്രസാദമായി ഉണ്ടാക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗണപതി ഭഗവാൻറെ പ്രിയപെട്ട മോദകമാണ്.
ഗണേഷ് ചതുർത്ഥിക്ക് പൂജ പൂർത്തിയാക്കുന്നത് 21 മോദകങ്ങൾ അർപ്പിച്ചാണ്. അരിപ്പൊടി കൊണ്ട് ഉണ്ടാക്കിയ മോദകങ്ങളാണ് കൂടുതലായും ഈ പൂജയ്ക്ക് ഉണ്ടാക്കുന്നത്. മഹാരാഷ്ട്രയിൽ ഗണപതി അമ്പലങ്ങളുടെ പരിസരങ്ങളിൽ readymade മോദകങ്ങൾ വാങ്ങിക്കാനും ലഭ്യമാണ്.
മോദകം ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ
മോദകത്തിൻറെ ഉള്ളിൽ നിറക്കാനാവശ്യമായ സാധനങ്ങൾ
- തേങ്ങ ചിരവിയത് - 1 cup
- Jaggery (ചക്കര) - 1 cup
- Nutmeg (ജാതിക്ക) - കുറച്ച്
- Saffron (കുങ്കുമപ്പൂവ്) - കുറച്ച്
വെളിയിലെ covering ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ
- വെള്ളം - 1 cup
- നെയ്യ് - 2 tsp
- അരിപ്പൊടി - 1 cup
മോദകം ഉണ്ടാക്കുന്ന വിധം
നിറക്കാനുള്ള വസ്തു (filling) ഉണ്ടാക്കുന്ന വിധം
ചൂടാക്കിയ പാനിൽ തേങ്ങ ചിരവിയത്, ചക്കര, എന്നിവയിട്ട് 5 മിനിറ്റ് നന്നായി ഇളക്കുക. ശേഷം nutmeg, saffron, എന്നിവയിട്ട് നല്ലവണ്ണം mix ചെയ്യുക. 5 മിനിറ്റ് കൂടി ചൂടാക്കിയ ശേഷം മാറ്റിവെക്കുക.
Covering ഉണ്ടാക്കുന്ന വിധം
ആഴമുള്ള ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിൽ നെയ്യ് ചേർക്കുക. അരിപ്പൊടിയും, കുറച്ചു ഉപ്പും ചേർത്ത് നല്ലവണ്ണം mix ചെയ്യുക. ശേഷം പകുതി വേവുന്നതുവരെ ചൂടാക്കുക
ചൂടാക്കിയ അരിമാവിൻറെ താഴെയും നെയ്യ് ഒഴിച്ചുകൊടുക്കുക. ശേഷം മാവ് നല്ലവണ്ണം കുഴക്കുക. ചെറിയ ഉരുള മാവെടുത്ത് ഉരുട്ടിയശേഷം പരത്തി, അതിൻറെ അറ്റം flower shape ലാക്കുക. ഇതിനകത്ത് ഒരു സ്‌പൂൺ ഉണ്ടാക്കിവെച്ച filling നിറച്ച് അടക്കുക. ഈ dumplings 10 - 15 മിനിറ്റ് ആവിയിൽ വേവിക്കുക. മോദകം തയ്യാർ.
Summary: How to make Modak in Maharashtrian style?
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രുചിയേറിയ മറാഠി ഭക്ഷണം "ആലുവടി" പാകം ചെയ്യുന്ന വിധവും അതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെയും കുറിച്ചും
Share your comments