മാങ്ങയുടെ രുചി രസച്ചരട് പൊട്ടിക്കാത്ത നാവുകൾ കുറവായിരിക്കും പച്ചമാങ്ങയുടെ ആണെങ്കിൽ പിന്നെ പറയാനുമില്ല. വേനല്ക്കാലമായതിനാൽ ദാഹശമനത്തിനായി വിവിധ തരം പാനീയങ്ങൾ നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ട് നമ്മൾ മാമ്പഴ ജ്യൂസ് അതിൽ പ്രധാനപെട്ടതാണ്. പച്ചമാങ്ങയുടെ ഉപയോഗം കറികളിൽ മാത്രമാണ് എന്നാൽ പച്ചമാങ്ങാ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ദീർഘകാല സൂക്ഷിപ്പായ ഒരു പാനീയത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീട്ടിൽ അതിഥിയ്ക്കൽ വരുമ്പോൾ ചെറുനാരങ്ങാ തപ്പാനോ സോഫ്റ്റ് ഡ്രിങ്കുകളെ ആശ്രയിക്കാനോ പോകാതെ ആരോഗ്യകരമായ മാങ്ങ സർബത്ത് അഥവാ മാങ്ങ സ്ക്വാഷ് നൽകാം.
നല്ലവണ്ണം മൂത്ത പച്ച മാങ്ങ മൂവാണ്ടൻ ആണ് കൂടുതൽ നല്ലത് , മല്ലിയില, പുതിനയില, പഞ്ചസാര, വറുത്ത ജീരകം പൊടിച്ചത്, ഇഞ്ചി, ഉപ്പ്, നാരങ്ങ എന്നിവയാണ് പച്ചമാങ്ങ സർബത്ത് ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ.
ആദ്യം തന്നെ മാങ്ങ ചെറിയ കഷണങ്ങൾ ആക്കി ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് പാകത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കുക.
വെന്തു കഴിയുമ്പോൾ കുറച്ച് പൊതിനയില ചേർത്ത് അരച്ചെടുക്കുക.
ഒരു പാത്രത്തിൽ പഞ്ചസാരയും 1 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ വറുത്ത ജീരക പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർക്കുക.
അതിലേക്ക് അരച്ച് വെച്ച മാങ്ങാ ചേർത്ത് തിളപ്പിക്കുക.
തിളച്ചു നീരിന് കട്ടിവയ്ക്കുമ്പോൾ ഇത് അരിച്ചെടുക്കാം.
പച്ച മാങ്ങാ സ്ക്വാഷ് റെഡി ഇത് ഗ്ലാസ് ബോട്ടെലുകളിൽ ആക്കി സൂക്ഷിച്ചു വച്ചാൽ കുറെ കാലം കേടുകൂടാതെ ഇരിക്കും

Share your comments