ചേരുവകൾ
പ്ലാവില (പ്ലാവിന്റെ തൂമ്പില മുതൽ അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് - 2 കപ്പ്
തേങ്ങ - അര കപ്പ്
ചുവന്നുള്ളി - 3 എണ്ണം
പച്ചമുളക് -2 എണ്ണം
കടുക് - അര ടീസ്പൂൺ
വെളിച്ചെണ്ണ - 2 വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.
ഇനി ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേർത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച് കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.
അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. തോരൻ വയ്ക്കാൻ വേണ്ടി ഇല വളരെ നേർമയായി കനം കുറച്ച് അരിയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാൻ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരൻ വയ്ക്കുമ്പോൾ ഇല വളരെ നേർമയായി അരിയുന്നതും അരിഞ്ഞ ശേഷം ആവി കയറ്റിയെടുക്കുന്നതും.
പ്ലാവില തോരൻ
അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.
Share your comments