ചപ്പാത്തിക്കും അപ്പത്തിനും രുചിക്കൂട്ടാവുന്ന കറിയാണ് കുറുമ. എന്നാൽ കുറുമ സാംബാർ ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പമാണ് ഉപയോഗിക്കുക. പതിവ് സാമ്പാറിൽ നിന്നും വ്യത്യസ്‌തവുമാണ് കുറുമ സാംബാർ.
ചേരുവകൾ(Ingredients)
1 . ഉരുളക്കിഴങ്ങ് (Potato)- 2 എണ്ണം (സാംബാർ കഷ്ണത്തിനേക്കാൾ പാതി അളവിൽ അരിഞ്ഞത് )
കാരറ്റ് (Carrot)- 2 എണ്ണം (സാംബാർ കഷ്ണത്തിനേക്കാൾ പാതി അളവിൽ അരിഞ്ഞത് )
സവാള(Onion) - 1 (ചെറുതായി അരിഞ്ഞത് )
തക്കാളി (Tomato) -1(ചെറുതായി അരിഞ്ഞത് )
ചെറുപയർ പരിപ്പ് ( Green gram) -1 കപ്പ്
പച്ചമുളക് (Chilly)-2 എണ്ണം (നീളത്തിൽ അരിഞ്ഞത് )
മഞ്ഞൾപൊടി( Turmeric) - 1 ടീസ്പൂൺ
2 .തേങ്ങാ ചിരകിയത് (Coconut)- അര കപ്പ്
പെരും ജീരകം(Fennel) -1 ടേബിൾസ്പൂൺ
മുളക്പ്പൊടി(Chilli powder) -1 ടേബിൾസ്പൂൺ
മല്ലിപ്പൊടി( Corriander powder)- അര ടേബിൾസ്പൂൺ
ഗരംമസാല(Garam masala) -1 ടേബിൾസ്പൂൺ
3 . പുളിവെള്ളം( Tamarind ) -ഒരു ചെറുനെല്ലിക്ക അളവ് അരക്കപ്പ് വെള്ളത്തിൽ കുതിർത്തത്
4 . വെളിച്ചെണ്ണ( Coconut oil) - 1 ടേബിൾസ്പൂൺ
വറ്റൽ മുളക് ( Dry chilli) -2 എണ്ണം
കടുക് ( Mustard)- അര ടീസ്പൂൺ
ജീരകം(Cumin) - അര ടീസ്പൂൺ
ഉലുവ(Fenugreek) -അര ടീസ്പൂൺ
കറിവേപ്പില(Curry leaves) -ആവശ്യത്തിന്
5 .മല്ലിയില( Corriander leaves) -ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഒന്നാമത്തെ ചേരുവകൾ ഒരു കുക്കറിൽ വേവിച്ചെടുക്കുക . രണ്ടാമത്തെ ചേരുവകൾ മിക്സിയിൽ നന്നായി അരച്ചു വയ്ക്കുക .ഒരു കടായിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവകൾ വഴറ്റുക . ഇതിൽ കുക്കറിൽ വേവിച്ച ചേരുവകളും ,മിക്സിയിൽ അരച്ച ചേരുവകളും, പുളിവെള്ളവും ചേർക്കുക .രണ്ടു മിനിറ്റ് തിളപ്പിച്ചു മല്ലിയിലയും ചേർക്കുക. സ്വാദിഷ്ടമായ കുറുമ സാംബാർ റെഡി...
Share your comments