മാമ്പഴത്തിര ഉണ്ടാക്കുന്നവിധം എല്ലാവര്ക്കും അറിയാം എന്നാൽ നമുക്ക് ധാരാളമായി ലഭിക്കുന്ന ചക്ക, ജാതിത്തൊണ്ട്, മാമ്പഴം എന്നിവ കൂട്ടിച്ചേർത്തു ഒരു അടിപൊളി ഐറ്റം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ജാതി തൊണ്ട് പൾപ്പ് 250 ഗ്രാം
മാമ്പഴം പൾപ്പ് 750 ഗ്രാം
ചക്കപ്പഴം 750 ഗ്രാം
സി ട്രിക്ക് ആസിഡ്
പൊട്ടാസ്യം മെറ്റാ ബൈസൾഫൈറ്റ് ,
നെയ്യ് പഞ്ചസാര
തയ്യാറാക്കുന്ന വിധം: നന്നായി പഴുത്ത മാമ്പഴം വേവിച്ച് പൾപ്പാക്കിയതും ചക്കപ്പഴം പൾപ്പാക്കിയതും ജാതി തൊട്ട് വേവിച്ച് പൾപ്പാക്കിയതും പഞ്ചസാര യും ഒരു ഗ്രാം സി ട്രിക്ക് ആ സിഡും ചേർത്ത് കുറുക്കി എടുക്കുക ഇത് വാങ്ങി വച്ച് തണുത്തതിന് ശേഷം 750 മില്ലിഗ്രാം പൊട്ടാസ്യം മെറ്റാ ബൈസൾഫൈറ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക ഒരു സ്റ്റീൽ ട്രേയിൽ അൽപം നെയ്യ് പുരട്ടിയതിനു ശേഷം അതിനു മേൽ ഈ മിക്സ് കനം കുറച്ച് ഒരു പാളി നിരത്തുക ഒരു മണിക്കൂർ ഉണക്കിയതിനു ശേഷം അതിനു മേൽ ഒരു പാളി കൂടി നിർത്തുക വീണ്ടും ഉണക്കുക ഇങ്ങനെ മൂന്നു നാലു പാളികളാക്കി നിരത്തി ഉണക്കിയെടുക്കുക പിന്നീട് തെരഒരേ വലിപ്പത്തിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം.
Share your comments