<
  1. Food Receipes

Parvathy's kitchen -1: സൊതി കൊളമ്പ് -തിരുനെല്‍വേലി സ്പെഷ്യല്‍

തമിഴ്നാടിന്റെ തെക്കന് ജില്ലകളില്, പ്രത്യേകിച്ചും തിരുനെല്വേലിയില് ചോറിന് ഒഴിച്ചു കറിയായി ഉപയോഗിക്കുന്ന ഒന്നാണ് സൊതി കൊളമ്പ്. വേഗത്തില് തയ്യാറാക്കാവുന്ന സോതി കൊളമ്പിന് ആവശ്യമായ സാധനങ്ങള് ഇവയാണ്. നാല് പേര്ക്കുളള കറിക്കൂട്ടാണ് ഇവിടെ പറയുന്നത്.

Parvathy. B. G
Sothi Kolamp

തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ചും തിരുനെല്‍വേലിയില്‍ ചോറിന് ഒഴിച്ചു കറിയായി ഉപയോഗിക്കുന്ന ഒന്നാണ് സൊതി കൊളമ്പ്. വേഗത്തില്‍ തയ്യാറാക്കാവുന്ന സോതി കൊളമ്പിന് ആവശ്യമായ സാധനങ്ങള്‍ ഇവയാണ്. നാല് പേര്‍ക്കുളള കറിക്കൂട്ടാണ് ഇവിടെ  പറയുന്നത്. 

ആവശ്യമുള്ള സാധനങ്ങള്‍

1.കൂട്ടുമിശ്രിതം

  ചെറിയ ഉള്ളി - 30-40 എണ്ണം

  വെളുത്തുള്ളി -- 20 അല്ലി

  ഇഞ്ചി -------- വിരല്‍ വലുപ്പം

  പച്ച മുളക് ----- ഇടത്തരം 4 എണ്ണം

2.പയര്‍ പരിപ്പ് -- അര കപ്പ്

3.കാരറ്റ് ------- അരകപ്പ്

  ഉരുളക്കിഴങ്ങ്----- അര കപ്പ്

  ക്വാളിഫ്‌ളവര്‍ --- അര കപ്പ്

  ഗ്രീന്‍ പീസ് ---- അര കപ്പ്

  മുരിങ്ങക്ക     ---- ഒന്നിന്റെ പകുതി വിരല്‍ വലുപ്പത്തില്‍ മുറിച്ചത്

4.തേങ്ങാപ്പാല് ( രണ്ടാം പാല് ) -- 3 കപ്പ്

5.തേങ്ങാപ്പാല് (ഒന്നാം പാല് ) -- 3/4 കപ്പ്

6.നാരങ്ങ ------------------ ഒന്ന്

7.പാചകത്തിനുള്ള എണ്ണ- 1 സ്പൂണ്‍

8.ഉപ്പ് ------- ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മൂന്നാം കൂട്ടായ പച്ചക്കറികള്‍(കാരറ്റ്,ഉരുളക്കിഴങ്ങ്,ക്ലാളിഫ്‌ളവര്‍,ഗ്രീന്‍പീസ്,മുരിങ്ങക്ക എന്നിവ) തേങ്ങയുടെ രണ്ടാം പാലില്‍ വേവിക്കുക. പകുതി വേവാക്കി വയ്ക്കുക. പയര്‍ പരിപ്പ് ഒരു പ്രഷര്‍കുക്കറില്‍ നന്നായി വേവിക്കുക. ഒന്നാം കൂട്ടില്‍ പറയുന്ന വസ്തുക്കള്‍(ചെറിയ ഉള്ളി,വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക് എന്നിവ) ഒരു സ്പൂണ്‍ പാചകഎണ്ണയില്‍  10 മിനിട്ട് ചൂടാക്കിയശേഷം തണുപ്പിച്ച് അരച്ചെടുക്കുക(grind).വേവിച്ച പയറും അരച്ചെടുത്ത കൂട്ടും പകുതി വെന്ത പച്ചക്കറിയില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.അഞ്ച് മിനിട്ട് വേവിക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത് തീയണക്കുക. വിളമ്പുന്നതിന് തൊട്ടുമുന്നെ നാരാങ്ങാ നീര് ചേര്‍ക്കണം.

SOTHI KULAMBU

A popular curry from Thirunelveli ( for 4 persons )

Ingredients

  1. Small onions - (30-40)

     Garlic - 20 cloves

     Ginger - 1 finger length

     Green chillies - 4 medium size

  1. Moong dal - 1/2 cup
  2. Carrot, potato, cauliflower, green peas,drumstick( half drumstick cut into one finger length)- half cup each
  3. Coconut milk (second) - 3 cups
  4. Coconut milk ( first) - 3/4 cup
  5. Lemon - 1
  6. Cooking oil- 1 spoon
  7. salt to taste

Procedure

         Boil the vegetables (3) in second extract of coconut milk till it is half cooked. Cook the moongdal in a pressure cooker thoroughly. Saute the ingredients (1) for 10 minutes in one spoon oil .Grind the sauted ingredients after cooling. Mix the cooked moongdal and ground ingredients with the vegetables. Add salt to taste. Cook for 5 minutes. Add the first extract of coconut milk and switch off the flame. Add  lemon juice  before serving .

 

കൂടുതൽ പാചകക്കുറിപ്പുകൾ വായിക്കുക: മറാത്തികളുടെ പ്രിയപ്പെട്ട വാലാച്ചിബാജി ("വാൽ" എന്നഒരു പയറുവർഗംകൊണ്ടുണ്ടാക്കിയകറി)

English Summary: Parvathy's kitchen -1

Like this article?

Hey! I am Parvathy. B. G. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds