നമ്മുടെ നാട്ടിൽ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, അമിതവണ്ണം, രക്തസമ്മർദ്ദം തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്ന വ്യക്തികളാണ് ഏറെയും. അതുകൊണ്ടുതന്നെ ഇത്തരം ജീവിതശൈലി രോഗങ്ങളെ അകറ്റാൻ ഏറ്റവും മികച്ചത് ചില ഭക്ഷണവിഭവങ്ങളാണ്. മത്തങ്ങ ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന എല്ലാ ഭക്ഷണ വിഭവങ്ങളും നമ്മുടെ ജീവിതചര്യ രോഗങ്ങൾ അകറ്റുവാൻ മികച്ചതാണ്.
മത്തങ്ങയുടെ 100ഗ്രാം എടുത്താൽ അതിൽ ധാരാളമായി അളവിൽ ഭക്ഷ്യനാരുകളും, മാംസ്യവും, ബീറ്റാ കരോട്ടിനും, വിറ്റാമിൻ ബി കോംപ്ലക്സും ധാതുക്കളും ഉണ്ട്. മത്തങ്ങയുടെ മാംസളമായ ഭാഗം മാത്രമല്ല മത്തങ്ങയുടെ കുരുവും പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്. പ്രോസ്റ്റേറ്റ് വീക്കത്തിന് മത്തൻ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മരുന്ന് ഏറ്റവും ഫലപ്രദമാണ്.
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട വിഭവമാണ് ഫിഷ് കറി. എന്നാൽ ഈ പ്രിയപ്പെട്ട വിഭവത്തിൽ ചേരുവയായി പോഷകസമ്പുഷ്ടമായ മത്തങ്ങ കൂടി ഉൾപ്പെടുത്തിയാൽ അത് ഇരട്ടി ഗുണം തരും.
Fish curry has always been a favorite dish of Malayalees. But if you add nutritious pumpkin to this favorite dish as an ingredient, it will be doubly beneficial.
മത്തങ്ങ ഫിഷ് കറി ഉണ്ടാക്കാൻ എന്തൊക്കെ വേണം?
- വിളഞ്ഞ മത്തങ്ങ ചെറുതായി നുറുക്കിയത് ഒരു കപ്പ്
- നെയ് മത്തി കഷണങ്ങളാക്കിയത് രണ്ട് കപ്പ്
- മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ
- മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂൺ വാളംപുളി പിഴിഞ്ഞത് ഒരു ടേബിൾ സ്പൂൺ
- മുരിങ്ങയില ഒരു പിടി
- ഉപ്പ് ആവശ്യത്തിന്
- വേപ്പില ആവശ്യത്തിന്
- തക്കാളി മിക്സിയിൽ അടിച്ചു തിളപ്പിച്ച് എടുത്തത് അരക്കപ്പ്
പാകം ചെയ്യുന്ന വിധം
കറി ചട്ടിയിൽ മല്ലിപ്പൊടി,മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി ഒരുമിച്ച് ചേർത്ത് മൂപ്പിച്ച് മണം വരുമ്പോൾ വെള്ളം ഒഴിക്കുക. ഇതിലേക്ക് തക്കാളി ചാറും വാളംപുളി വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ മീൻ ചേർക്കുക. ഉപ്പും കറിവേപ്പിലയും ആവശ്യത്തിന് ചേർത്ത്, മുരിങ്ങയില ചേർത്ത് ഒന്നു തിളപ്പിച്ചിറക്കുക.
Share your comments