മത്തങ്ങയും കുമ്പളങ്ങയുമൊക്കെ എല്ലാം കുട്ടികൾ കഴിക്കാൻ മടി കാണിക്കുന്ന പച്ചക്കറികളാണ്.ഇത്തരം പച്ചക്കറി കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണപ്രദമാണ്.മത്തങ്ങ കൊണ്ട് വ്യത്യസ്ഥമായ ഒരു വിഭവം ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് ഏറെ ഇഷ്ടപ്പെടും.കൂടാതെ വിഷ രഹിതവും പോഷക സമ്പുഷ്ടവുമായിരിക്കും.മത്തങ്ങ കൊണ്ട് ഹൽവ ഉണ്ടാക്കി നോക്കാം.
ആവശ്യമായ സാധനങ്ങൾ മത്തങ്ങ ചിരവിയത് - 500 | ഗ്രാം ശർക്കര - 250 ഗ്രാം അണ്ടിപരിപ്പ് - 20 ഗ്രാം നെയ്യ് 20 ഗ്രാം ഏലക്കാപ്പൊടി - ഒരു സ്പൂൺ.
ഉണ്ടാക്കുന്ന വിധം ആദ്യം പാൻ ചൂടാക്കി അതിലേക്ക് രണ്ട് സ്പൂൺ നെയ്യ് ഒഴിക്കുക അതിൽ കശുവണ്ടി പരിപ്പ് വറുത്ത് കോരുക. അതിന് ശേഷം മത്തങ്ങ പാനിൽ ഇട്ട് നന്നായി ഇളക്കി വേവിക്കുക മത്തങ്ങ നന്നായി ഉടഞ്ഞ് വന്നാൽ അതിലേക്ക് ശർക്കര പാനി ഒഴിക്കുക അതിന് ശേഷം നന്നായി ഇളക്കി വെള്ളം വറ്റിക്കുക .വെള്ളം നന്നായി വറ്റി വരുമ്പോൾ അൽപം നെയ്യ് ഒഴിക്കുക അതിന് ശേഷം കശുവണ്ടി പരിപ്പും ഏലക്കാ പൊടിയും ചേർത്ത് നന്നായി ഇളക്കുക .നന്നായി ഉണങ്ങി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി പരത്തി വയ്ക്കാം .ചൂടാറുമ്പോൾ മുറിച്ച് വിളമ്പാം
Share your comments