ഏറെ ആരോഗ്യദായകമായ സിദ്ധൗഷധമാണ് തെങ്ങിൻ പൂക്കുലാദി ലേഹ്യം. പ്രസവശേഷം സ്ത്രീ ആരോഗ്യം വീണ്ടെടുക്കുവാൻ പൂക്കുലാദി ലേഹ്യത്തിന് ഉള്ള വിശേഷാൽ കഴിവ് എല്ലാവർക്കും അറിവുള്ളതാണ്.
പ്രസവശേഷം സ്ത്രീകളുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ തെങ്ങിൻ പൂക്കുലാദി രസായനം നൽകുന്നത് നമ്മുടെ നാട്ടിലെ ഒരു പതിവാണ്. ഇത് കഴിക്കുന്നതുമൂലം എല്ലുകൾക്ക് നല്ല ബലം ലഭിക്കുന്നു. ഗർഭ കാലഘട്ടത്തിലും ഇതിൻറെ ഉപയോഗം ശരീരത്തിന് ഗുണം ചെയ്യും. ഇത് പതിവായി കഴിച്ചാൽ നടുവേദന ഇല്ലാതാകും. എന്നാൽ ഇതിന്റെ നിർമ്മാണ പ്രക്രിയയെക്കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല.
തെങ്ങിൻ പൂക്കുലാദി ലേഹ്യം എങ്ങനെ ഉണ്ടാക്കാം?
തെങ്ങിൻ പൂക്കുല ഇടിച്ചു പിഴിഞ്ഞു അരിച്ചെടുത്ത നീര്-16 ലിറ്റർ
തേങ്ങാപ്പാൽ-രണ്ട് ലിറ്റർ
ശർക്കര-15 കിലോ
എണ്ണ- 400 ഗ്രാം
കൂവ നൂറ് -500 ഗ്രാം
തേൻ - 3 കിലോ
ശർക്കര-7കിലോ
100 ഗ്രാം വീതം താഴെ പറയുന്ന ചേരുവകൾ
വെളുത്തുള്ളി
വരട്ടുമഞ്ഞൾ
അമുക്കുരു
നെല്ലിക്ക
താന്നിക്ക
കടുക്ക
ഉലുവ
ശതകുപ്പ
കൊത്തമ്പാലരി
ഏലത്തരി
കാട്ടുതിപ്പലി വേര്
ചുക്ക്
കുരുമുളക്
കച്ചോലം
ജാതിക്ക
ജാതിപത്രി
ഇലവൻ കത്തോലി
തക്കോലം
അയമോദകം
ചെറുപുന്നയരി
വീഴാലരി കാമ്പ്
പെരുംജീരകം
കൃഷ്ണ ജീരകം
ചെറിയ ജീരകം
രാമച്ചം
മുത്തങ്ങ
തെങ്ങിൻ പൂക്കുല ഇടിച്ചുപിഴിഞ്ഞു അരച്ചെടുത്ത നീരിന്റെ കൂടെ തേങ്ങാപ്പാലും, ശർക്കരയും, പഞ്ചസാരയും, എണ്ണയിൽ നന്നായി ചേർത്ത് കുറുകി അതായത് ലേഹ്യ പാകം ആകുന്നതുവരെ എടുക്കുക. ശേഷം മുകളിൽ 100 ഗ്രാം വീതം നാം എടുത്ത ചേരുവകൾ മരുന്നിൻറെ ചൂർണം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ചൂട് ആറിയതിനു ശേഷം ഇതിലേക്ക് കൂവ നൂറും തേനും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഭരണിയിൽ സൂക്ഷിച്ചു വയ്ക്കാം.
Share your comments