മുരിങ്ങക്കായ, ചെറിയഉള്ളി സാമ്പാർ
ചേരുവകൾ
മുരിങ്ങക്കായ 2 എണ്ണം (കഷണങ്ങൾ ആക്കുക)
ചെറിയ ഉള്ളി നന്നാക്കിയത് 1 കപ്പ്
പുളിവെള്ളം 3 കപ്പ്
വേവിച്ച തുവരപ്പരിപ്പ് 1 കപ്പ്
കടുക്, വേപ്പില, ഉപ്പ്, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ - ആവശ്യാനുസരണം
അരയ്ക്കുവാനുള്ള ചേരുവകൾ
ചുവന്നമുളക് 12 എണ്ണം
മല്ലി 2 ടീസ്‌പൂൺ
കടലപ്പരിപ്പ് 1 ടീസ്‌പൂൺ
ഇത് വെളിച്ചെണ്ണയിൽ വറുത്ത് പച്ചനാളികേരം ഇട്ട് അരയ്ക്കുക.
പാചകം ചെയ്യുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം കടുക് പൊട്ടിക്കുക. നന്നാക്കിയ ചെറിയ ഉള്ളി ഇടുക. വേപ്പില, മുരിങ്ങക്കായ കഷ്ണങ്ങൾ ഇട്ട് ചെറിയ തീയിൽ വഴറ്റുക. ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക.
ഇതിലേക്ക് പുളി വെള്ളം ചേർത്ത് മുരിങ്ങക്കായ വേവുംവരെ തിളപ്പിക്കുക. വേവിച്ച തുവരപരിപ്പും അരപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ചെറിയ തീയിൽ തിളപ്പിക്കുക. മല്ലിയില ചേർക്കുക.
Share your comments