<
  1. Food Receipes

മാധുര്യമേറുന്ന കരിക്ക് പുഡ്ഡിംഗ്

ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുവാൻ വരെ കരിക്കിൻ വെള്ളം കൊണ്ട് സാധ്യമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു.

Priyanka Menon
കരിക്ക് പുഡ്ഡിംഗ്
കരിക്ക് പുഡ്ഡിംഗ്

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് കരിക്ക്. മായം കലരാത്ത ഭക്ഷണ പാനീയം ആയതുകൊണ്ട് കരിക്കിന് നല്ല ഡിമാൻഡ് ആണ് എപ്പോഴും വിപണിയിൽ. കരിക്കിൻ വെള്ളം ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ കരിക്കിൻവെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഈ വെള്ളം ഗുണകരമാണ്.

Coconut water is a storehouse of health benefits. Coconut water is in good demand as it is an unadulterated food drink

ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റില്‍ കരിക്ക് - നാളികേരവെള്ളം കുടിച്ചാല്‍

കൂടാതെ ഉപാചയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആകുവാനും കരിക്കിൻ വെള്ളം ഗുണം ചെയ്യും. ശരീര ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കരിക്കിൻ വെള്ളം നല്ലതാണ്. കാരണം ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ഇൻസുലിൻ സെൻസിറ്റിവിറ്റി നിയന്ത്രിക്കുന്നത് കൊണ്ട് പ്രമേഹരോഗികൾക്ക് ഈ ഭക്ഷണ പാനീയം ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. കരിക്കിൻ വെള്ളത്തിലെ ഇലക്ട്രോ ലൈറ്റുകൾ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാകുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും മികച്ചതാണ്. വൃക്കകളിൽ ഉണ്ടാകുന്ന എല്ലാ തകരാറുകൾക്കും, മൂത്രനാളിയിലെ അണുബാധയ്ക്കും മികച്ച പരിഹാരമാണ് കരിക്കിൻവെള്ളം.

ബന്ധപ്പെട്ട വാർത്തകൾ:  കരിക്കിൻ വെള്ളം ആരോഗ്യത്തിന് നല്ലതാണോ?

പൊട്ടാസ്യം ധാരാളമുള്ളതിനാൽ ഇത് വൃക്കയിലെ കല്ലിനെ അലിയിച്ചു കളയും. കരിക്കിൻവെള്ളത്തിൽ ധാരാളം മഗ്നീഷ്യം ഉള്ളതുകൊണ്ട് മൈഗ്രേൻ പ്രശ്നമുള്ളവർ ഇത് ശീലമാക്കുന്നത് ഗുണം ചെയ്യും. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുവാൻ വരെ കരിക്കിൻ വെള്ളം കൊണ്ട് സാധ്യമാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇത്രത്തോളം ആരോഗ്യ ഗുണങ്ങളുള്ള കരിക്കിൻവെള്ളം ഉപയോഗപ്പെടുത്തി നമുക്ക് ഒരു സ്വാദിഷ്ഠമായ വിഭവം തയ്യാറാക്കാം.

കരിക്ക് പുഡ്ഡിംഗ്

ചേരുവകൾ

  • വെള്ളം - ഒരു കപ്പ്

  • കരിക്കിൻ വെള്ളം- ഒന്നര കപ്പ്

  • കണ്ടൻസ്ഡ് മിൽക്ക് - അര ടിൻ

  • കണ്ടൻസ്ഡ് മിൽക്ക് ടിന്നിന് അളന്ന പാൽ - രണ്ടര ടിൻ

  • പഞ്ചസാര - അഞ്ച് വലിയ സ്പൂൺ

  • കരിക്ക് തീരെ കനം കുറഞ്ഞു അരിഞ്ഞത് - ഒരു കപ്പ്

  • ചൈനാഗ്രാസ്-10 ഗ്രാം

തയ്യാറാക്കുന്ന വിധം

ചൈനാഗ്രാസ് ചെറിയ കഷണങ്ങളാക്കുക. അതിനുശേഷം കഴുകി ഒരു കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക. അടുപ്പിൽ നിന്നു വാങ്ങി ആറാൻ വയ്ക്കുക. ആറുമ്പോൾ ഇതിൽ കരിക്കിൻ വെള്ളം ചേർക്കുക. കണ്ടൻസ്ഡ് മിൽക്കും പാലും പഞ്ചസാരയും സംയോജിപ്പിച്ച് അടുപ്പിൽ വച്ച് കുറച്ചുസമയം തുടരെ ഇളക്കുക. ഈ മിശ്രിതത്തിന്റെയും ഉരുകിയ ചൈനാഗ്രാസിന്റെയും ചൂട് ഒരുപോലെ ആകുമ്പോൾ അവ രണ്ടും കൂടി യോജിപ്പിക്കുക. ഇത് രണ്ടു മിനിറ്റ് ചൂടാക്കിയിട്ട് ഒരു ഗ്ലാസ് ഡിഷിലേക്ക് അരിച്ച് ഒഴിക്കുക. ചൂട് ആറിയതിന് ശേഷം ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക ഈ ചേരുവ ഉറയ്ക്കും മുൻപേ കരിക്കിൻ കഷ്ണങ്ങൾ വിതറുക. പുഡ്ഡിങ് അലങ്കരിക്കുവാൻ വേണ്ടി ചുവടുകട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ ചെറുതായി അരിഞ്ഞ തേങ്ങ കഷ്ണങ്ങൾ , കശുവണ്ടി നുറുക്ക്, വെളുത്ത എള്ള്, അൽപം പഞ്ചസാര എന്നിവ ചെറുതീയിൽ നെയ്യിൽ വഴറ്റുക. ഇനി വിളമ്പുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇവ അതിൽ തൂകുക.

ബന്ധപ്പെട്ട വാർത്തകൾ:  നാളികേര വെള്ളത്തിൻറെ ഗുണങ്ങളും പാർശ്വഫലങ്ങളും

English Summary: Sweetened tender coconut pudding is good for health

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds