തയ്യാറാക്കിയത് - അമുദം, തൂത്തുക്കുടി
ചോറില്‍ ഒഴിച്ചുകഴിക്കാന്‍ മാത്രമല്ല ഗ്ലാസില്‍ ഒഴിച്ചു കുടിക്കാനും സ്വാദേറിയതാണ് തമിഴ്‌നാട് രസം. ഇത് ഭക്ഷണം നന്നായി ദഹിക്കാനും വായുശല്യം കുറയ്ക്കാനും സഹായിക്കുന്നു.
ആവശ്യമായ സാധനങ്ങള്‍
വാളന്‍പുളി - നെല്ലിക്കാ വലുപ്പത്തില്‍
തക്കാളി - മീഡിയം അളവിലുള്ളത് ഒന്ന്
മല്ലിയില - കുറച്ച്
മഞ്ഞള്‍പൊടി - കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി -് ഒരു ടീ സ്പൂണ്‍
ഉപ്പ് ------ ആവശ്യത്തിന്
കറിവേപ്പില - നാല് ഇതള്‍
വെളുത്തുള്ളി --8 അല്ലി
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍ അല്ലെങ്കില്‍ രണ്ട് വറ്റല്‍ മുളക്
ജീരകം ---- ഒരു ടീ സ്പൂണ്‍
എണ്ണ -------- ആവശ്യത്തിന്
കടുക് ---- ഒരു നുള്ള്
വറ്റല്‍ മുളക് - ഒന്ന്
കുരുമുളക് --- അഞ്ച് എണ്ണം അല്ലെങ്കില്‍ ഒരു നുള്ള് പൊടി
കായം ---- ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
രണ്ട് ഗ്ലാസ് വെള്ളത്തില്‍ വാളന്‍പുളി കുതിര്‍ത്ത് പിഴിഞ്ഞ സത്ത് എടുക്കുക. ഇതിലേക്ക് തക്കാളി ഉടച്ചുചേര്‍ക്കുക.ഉപ്പ്, മല്ലിയില, മഞ്ഞള്‍പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കറിവേപ്പിലയും വെളുത്തുള്ളിയും(തൊലിയോടു കൂടിയത്) മുളകു പൊടിയും അല്ലെങ്കില്‍ രണ്ട് വറ്റല്‍ മുളകും ജീരകവും കൂടി മിക്‌സിയിലോ കല്ലിലോ ചതച്ചെടുക്കുക. അടുപ്പില്‍ ചട്ടി വച്ച് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകും വറ്റല്‍ മുളകും ഇട്ടു കൊടുക്കുക. കടുക് പൊട്ടുമ്പോള്‍ അരച്ചുവച്ച മിശ്രിതം ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് കലക്കിവച്ചിരിക്കുന്ന പുളി മിശ്രിതം ഒഴിക്കുക. അത് തിളച്ചു വരുമ്പോള്‍ കുരുമുളക് പൊടിയും കായവും ഇട്ടുകൊടുക്കുക. കുരുമുളകാണ് ഉപയോഗിക്കുന്നതെങ്കില്‍ മിക്‌സിയില്‍ അടിക്കാനുള്ള മിശ്രിതത്തിനൊപ്പം ചേര്‍ക്കേണ്ടതാണ്. രുചികരമായ തമിഴ്‌നാട് രസം തയ്യാര്‍
Share your comments