<
  1. Food Receipes

പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കുന്ന പപ്പായ അടയും, വണ്ണം കുറയ്ക്കുവാൻ പപ്പായ ലെസ്സിയും തയ്യാറാക്കാം

പോഷകസമൃദ്ധമാണ് പപ്പായ

Priyanka Menon
പപ്പായ ലെസ്സി
പപ്പായ ലെസ്സി

പോഷകസമൃദ്ധമാണ് പപ്പായ. ശരീര വളർച്ചയ്ക്കും, ശരിയായ രക്തചംക്രമണത്തിനും, തലച്ചോറിൻറെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാനും പപ്പായ എന്ന പഴവർഗം അത്യുത്തമം തന്നെ. അന്നജവും കൊഴുപ്പും കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന ഈ പഴവർഗം കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് പകരുന്ന ഗുണങ്ങൾ വാക്കുകൾക്കതീതമാണ്. നാരുകൾ കൊണ്ട് സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇതിൽ ധാതുലവണങ്ങളുടെ അളവും ധാരാളമാണ്.90.8% ജലാംശം അടങ്ങിയിരിക്കുന്ന ഇത് ശരീരവണ്ണം കുറയ്ക്കുവാനും മികച്ചതാണ്. പ്രമേഹ രോഗികൾക്ക് ഇത് പച്ചയോ പഴുത്തതോ കഴിച്ചാൽ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും പപ്പായ കൊണ്ട് സാധ്യമാകുന്നു. ഇത്രയും പോഷകാംശങ്ങൾ നിറഞ്ഞ പപ്പായ കൊണ്ട് രണ്ടു വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കി നോക്കിയാലോ..

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ പപ്പായ കൃഷി സാധ്യതകൾ

പപ്പായ ലസ്സി

  • ചേരുവകൾ പപ്പായ - 150 ഗ്രാം പൈനാപ്പിൾ- 100 ഗ്രാം

  • പുളിയില്ലാത്ത തൈര് -100 മില്ലി പഞ്ചസാര -100 ഗ്രാം

  • ഇഞ്ചി ഒരു ചെറിയ കഷ്ണം

  • പുതിനയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുതിനയില ഒഴികെയുള്ള ചേരുവകൾ ഒന്നിച്ച് മിക്സിയിൽ അടിക്കുക അതിലേക്ക് പിന്നീട് പുതിനയില ചേർക്കുക. ജീവകങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ പാനീയം കുടിക്കുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കൈവരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കറയിൽ നിന്ന് ലക്ഷങ്ങൾ കൊയ്യാം : ഒപ്പം 30000 രൂപ സബ്‌സിഡിയും

പപ്പായ അട

ചേരുവകൾ

  • അരിപ്പൊടി - 150 ഗ്രാം

  • പഴുത്ത പപ്പായ -150 ഗ്രാം

  • ശർക്കര- 25 ഗ്രാം

  • തേങ്ങ - 75 ഗ്രാം

  • ഏലയ്ക്ക -5 എണ്ണം

  • നെയ്യ് 5 ഗ്രാം

Papaya fruit is excellent for body growth, proper blood circulation and improves brain function.

തയ്യാറാക്കുന്ന വിധം

പപ്പായ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക ശർക്കരപ്പാനി ചേർത്ത് വഴറ്റി അരിപ്പൊടിയും തേങ്ങയും, ഏലക്കയും, നെയ്യും ചേർത്തിളക്കി ഇലയിൽ പരത്തി ആവിയിൽ വേവിക്കുക. പ്രമേഹരോഗികൾക്ക് പ്രാതൽ വിഭവമായി ഇത് നൽകുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പപ്പായ കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോ?

English Summary: You can make papaya ada to control diabetes and blood pressure and papaya lessi to lose weight.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds