ഷെല്‍ഗോണും ഭൂട്ടാന്‍ ഗ്രെയിന്‍ വിസ്‌കിയും/ Shelgoen and Bhutan Grain Whiskey
അപൂര്‍വ്വമായി മാത്രം കടകളും മനുഷ്യരും വാഹനങ്ങളുമുള്ള വഴിയിലൂടെയാണ് യാത്ര. വഴിയോര പഴക്കടകളില് ആപ്പിളും ഓറഞ്ചുമൊക്കെ വില്പ്പനയ്ക്കുണ്ട്. ഒരിടത്ത് നിര്ത്തി ആപ്പിള് വാങ്ങി കഴുകി കഴിച്ചു. നൂറുശതമാനവും ഓര്ഗാനിക്കാണ് ഭൂട്ടാനിലെ കൃഷി. രാസവളവും കീടനാശിനികളും ഭൂട്ടാനില് എത്താറില്ല. അവിടെ നിന്ന രണ്ട് കൂറ്റന് പശുക്കളെ കച്ചവടക്കാരിയുടെ മകന് ഉപദ്രവിച്ച് ഓടിച്ചു. ഇങ്ങിനെ ഉപദ്രവിക്കാമോ എന്നവനോട് ചോദിച്ചു. ആപ്പിള് തിന്നുകളയും അതുകൊണ്ടാണ് ഓടിച്ചതെന്ന് അവന് പറഞ്ഞു. കുറച്ചുകൂടി യാത്ര തുടര്‍ന്നപ്പോഴേക്കും തണുപ്പ് അരിച്ചരിച്ചു കയറാന്‍ തുടങ്ങി. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ താഴ്വാരത്തിന്റെ ഭംഗി യാത്രയിലുടനീളം സന്തോഷം മാത്രം പ്രദാനം ചെയ്തു. എങ്ങോട്ടു നോക്കിയാലും മഞ്ഞുമൂടിയ മലകളുടെ ദൂരക്കാഴ്ചകളും ഹിമാലയത്തിന്റെ ഔന്നത്യവും മാത്രം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏഷ്യയിലേക്ക് ഇടിച്ചുകയറിയതിന്റെ ഓര്‍മ്മ മനസിലേക്ക് ഇടയ്ക്കിടയ്ക്ക് കടന്നു വരും. അടര്‍ന്നു വീഴുന്ന പാറയും മണ്ണും ഓര്‍മ്മപ്പെടുത്തന്നത് അനേകലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെയുണ്ടായിരുന്ന ചതുപ്പുകളും കടലിടുക്കുകളുമൊക്കെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും എന്നാല്‍ ഏറ്റവുമധികം ആകര്‍ഷകത്വമുളളതുമായ ഹിമവാന്‍. അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയില്‍ മയങ്ങുകയാണോ ഭൂട്ടാനെന്നു തോന്നിപ്പോകും.
(Agriculture in Bhutan has a dominant role in the economy of the country. Approximately 80% of the population of Bhutan are involved in agriculture. Over 95% of the earning women in the country work in the agricultural sector. Rice is the major staple crop. Agriculture in the country also includes cultivation of maize and wheat and other minor cereal crops. Bhutan is 100% organic, not permitted any chemical fertilizer or pesticide.)
അമോ ചു(നദി )ഞങ്ങള്‍ക്കൊപ്പം കുറേദൂരമുണ്ടായിരുന്നു. റിന്‍ചെന്‍ഡിംഗ് (Rinchending) കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടു പോകുമ്പോഴാണ് ഇടത്തോട്ടു തിരിഞ്ഞ് പസാക്ക(Pasakha) വ്യവസായ മേഖലയിലേക്ക് പോവുക.ഞങ്ങള്‍ വലത്തേക്ക് തിരിഞ്ഞു. അതാണ് തിംബുവിലേക്ക് നയിക്കുന്ന വഴി. റിന്‍ചെന്‍ഡിംഗിലാണ് കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഉള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭൂട്ടാന്‍ ഏറെ മുന്നേറാനുണ്ട്. തൊഴിലിനായി യുവാക്കള്‍ പുറം രാജ്യങ്ങളിലേക്ക് പോകണമെങ്കിലും ഇത് അനിവാര്യമാണ്. വലിയ വ്യവസായങ്ങള്‍ക്കും തൊഴിലിനും സാധ്യതയില്ല എന്നത് വളരെ പ്രധാനമാണ്. ജലവൈദ്യുതി പദ്ധതികളിലൂടെ ലഭിക്കുന്ന വൈദ്യുതി ഇന്ത്യക്ക് വില്‍ക്കുന്നതിന് പുറമെ വരുമാനം വിനോദ സഞ്ചാരം മാത്രമാണ്. കാര്‍ഷിക ഉത്പ്പന്നങ്ങളൊന്നും കയറ്റുമതി ചെയ്യുന്ന കാര്യം ഭൂട്ടാന് ചിന്തിക്കാന്‍ പോലും കഴിയില്ല.അവിടത്തെ ജനങ്ങള്‍ക്ക് ആവശ്യമുള്ളത്രയെ ലഭ്യമാകുന്നുള്ളു. എല്ലാ ജില്ലകള്‍ക്കും ചെക്ക് പോസ്റ്റുകളുണ്ട്. ജിഗ്മെ അവിടെല്ലാം പേപ്പര്‍ നല്‍കി ഞങ്ങളുടെ യാത്ര രേഖപ്പെടുത്തുന്നുണ്ടായിരുന്നു. വടക്കന്‍ സിക്കിമില്‍ പോയപ്പോള്‍ ജില്ല പോലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ പേപ്പര്‍ നല്‍കിയ കാര്യം ഓര്‍ത്തു. പലപ്പോഴും ഭൂട്ടാന്‍ മറ്റൊരു രാജ്യമാണെന്ന് മറന്നു പോകും. സിക്കിമുമായി അത്രത്തോളം സാമ്യമുണ്ട് ഭൂട്ടാന്. പണവിനിയോഗവും ഒരുപോലെ തന്നെ. ഇവിടെയും ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി ഇടപാടുകള്‍ക്ക്. തിരികെ നല്‍കുന്നത് ഭൂട്ടാന്‍ രൂപയാകും എന്നു മാത്രം .രണ്ടിനും ഒരേ മൂല്യമാണ് താനും. എന്നാല്‍ നേപ്പാളില്‍ അങ്ങിനെയല്ല, ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ് നേപ്പാള്‍ രൂപയ്ക്ക്.
(Torsa river rises from the Chumbi Valley in Tibet, where it is known as Machu. It flows into Bhutan, where it is known as the Amo Chu. It has total length of 358 kilometres , out of which 113 kilometres is in Tibet and 145 kilometres in Bhutan before flowing into the northern part of West Bengal.It flows past the important border towns of Phuntsholing and Jaigaon and past the great tea estate of Dalsingpara and the Jaldapara National Park. The beautiful landscape here is ideal for family picnics, and the wildlife sanctuary has tigers, rhinoceros and deer of many varieties.The College of Science and Technology is an engineering college under Royal University of Bhutan in Rinchending, Phuntsholing, Bhutan, that offers undergraduate as well as graduate education. It was the only institution providing undergraduate education in engineering in Bhutan.Pasakha is a town in southern Bhutan. It has been described as the only industrial town in Bhutan, as it is home to several heavy industries. Tashi Group, the largest private company in Bhutan, operates a chemical plant, a ferrosilicon plant and a soft drinks bottling factory.In total there are 26 factories located in Pasakha. As a side effect of these industries, the town is one of the few places in Bhutan were air pollution is a concern )
നമ്മെപോലെതന്നെ വില്ലേജും താലൂക്കുമെല്ലാം ഭൂട്ടനിലും ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. ഇവിടെ രാഷ്ട്രപതി എന്നതിന് പകരം അവിടെ രാജാവാണ്, രാജാവ് വെറുതെ പറയപ്പെടുന്ന അധികാര സ്ഥാപനമല്ല, എല്ലാറ്റിനും അവസാനവാക്കാണെന്നു മാത്രം. താലൂക്കിനെ ജിവോഗ്(Gewog) എന്നും വില്ലേജിന് ചിവോഗ്(Chiwog) എന്നുമാണ് പറയുന്നത്. കാംജിയും(Kamji) ഗാഡുവും(Gedu) കഴിഞ്ഞ് ദോത്തികോല നദിയും(Dothikola chu) കടന്ന് ഞങ്ങള്‍ ഒരു കുഞ്ഞു റസ്റ്റാറന്റനിന് മുന്നില്‍ വണ്ടി നിര്‍ത്തി. തണുപ്പ് മാറ്റാനായി കടയിലേക്ക് കയറി. വരാന്തയില്‍ നാല് വയസുള്ള ഒരു കുട്ടി കളിക്കുന്നുണ്ട്. അവന്റെ മുഖത്തൊക്കെ അഴുക്കാണെങ്കിലും നല്ല സുന്ദരനാണ് കുട്ടി. അവന്‍ സ്‌കേറ്റിംഗിനുപോയോഗിക്കുന്ന വീലുള്ള ഒരു തടിക്കഷണം കൈയ്യില്‍ പിടിച്ച് നാല്കാലില്‍ വേഗത്തില്‍ വരാന്തയിലൂടെ നീങ്ങുകയാണ്. കാണുന്നവര്‍ക്ക് ഭയം തോന്നുന്ന വേഗത. അമ്മ ഒരു കൂസലുമില്ലാതെ മൊബൈലും നോക്കി ഇരിക്കുന്നു. അകത്ത് ഒരു പ്രായം ചെന്ന മനുഷ്യന്‍ തണുപ്പുമാറ്റാനുള്ള തീയ്ക്കരുകില്‍ ഇരുപ്പുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു. കടയുടമയുടെ ബന്ധുവൊന്നുമല്ല, നാട്ടുകാരനാണ്.സമയം പോക്കാനും തണുപ്പുമാറ്റാനുമായി അവിടെ ഇരിക്കുകയാണ്. വികൃതിക്കുട്ടി കടയിലേക്ക് കയറി ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഉടമ അത്ര പ്രസാദകമായ മുഖത്തോടെയല്ല ഇരിക്കുന്നത്. ഒരുപക്ഷെ കണ്ടിരുന്ന വീഡിയോ കാഴ്ച മുടങ്ങിയത് കൊണ്ടാകാം. താലാ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് (Tala hydro electric project)പണി നടക്കുന്നത് അവിടെ നിന്നു കാണാം. ഗാഡു ഒരു ഗ്രാമമാണ്. ഹോട്ടല്‍ ഷെല്‍ഗോണ്‍(Hotel Shelgoen) എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്. ഹോട്ടലിന്റേതായ സൗകര്യങ്ങളൊന്നുമില്ല. അവര്‍ താമസിക്കുന്ന വീടാണ്. കുഞ്ഞടുക്കളയോട് ചേര്‍ന്ന് ഒരു കുഞ്ഞ് ടോയ്ലറ്റ്. വൃത്തിയായി കഴുകി ഇട്ടിരിക്കുന്നു. അതില്‍തന്നെ ഒരു വാഷിംഗ് മെഷീനും ഇരുപ്പുണ്ട്. നിറയെ തുണിയുമായി. തണുപ്പുകാലാവസ്ഥയില്‍ ഏറ്റവും വലിയ വെല്ലുവിളി തണുപ്പിനെ പ്രതിരോധിക്കുന്ന തുണികള്‍ ഉണക്കിയെടുക്കുക എന്നതുതന്നെയാണ്. മാസത്തിലൊരിക്കലൊക്കെയാവും തുണികള്‍ മാറ്റുക എന്നു തോന്നുന്നു. പൊതുവായി ഭൂട്ടാന്‍കാര്‍ ഉപയോഗിക്കുന്ന ടോയ്ലറ്റുകള്‍ ഇന്ത്യന്‍ സ്റ്റൈലില്‍ ഉള്ളതാണ്. വലിയ ഹോട്ടലുകളില്‍ മാത്രമാണ് യൂറോപ്യന്‍ ക്ലോസെറ്റുള്ളത്.
(Bhutan Talukas are called as Gewog and village as Chiwog. The king is the supreme authority. We crossed Dothikola chu and stopped at a small shop to have a light eating. Hotel Ningel-mo is a home cum restaurant. Here,most of the restaurants were managed by ladies. It is also like that. A smart kid is moving in four legs using a skating wheel.One aged fellow is sitting near the chula to escape from cold. She is busy watching mobile . We spent some time there )
മേശപ്പുറത്ത് ചിപ്സും കോളയുമൊക്കെയുണ്ട്. തൊട്ടടുത്തായി ഒരു ട്രേയില്‍ മദ്യങ്ങളും. റോക്ബീ ബ്രാന്‍ഡിയും സ്പെഷ്യല്‍ കൊറിയര്‍ വിസ്‌ക്കിയും ഭൂട്ടാന്‍ ഗ്രയിന്‍ വിസ്കിയും ഡ്രൂക്ക് 11000 ബിയറും. ഡ്രൂക്ക് എന്നാല്‍ ഡ്രാഗണാണ്. ഭൂട്ടാന്റെ ഔദ്യോഗിക മുദ്രയാണ് ഡ്രാഗണ്‍. ഞങ്ങള്‍ ഒരു വിസ്‌കിയൊക്കെ നുണഞ്ഞിരിക്കെ ഉടമയുടെ ഭര്‍ത്താവ് എത്തി. ഗുര്‍ബാ എന്നാണയാളുടെ പേര്. പരിചയപ്പെട്ടു. ഫെന്‍സുലിംഗിലാണ് ജോലി. മൂന്ന് ദിവസം കൂടുമ്പോള്‍ വരും. അങ്ങിനെ ഒരാള്‍ വന്നതിന്റെ സന്തോഷമൊ ഇഷ്ടക്കേടോ ഒന്നും ആ സ്ത്രീയില്‍ കണ്ടില്ല.അയാള്‍ ഇളയ കുട്ടിയെ എടുത്തു. അവന്റെ മൂക്ക് നന്നായി മുറിഞ്ഞിരിക്കുന്നു. എന്തുപറ്റി എന്നു ചോദിച്ചപ്പോള്‍ ഒന്നു വീണതാണെന്നു പറഞ്ഞു. പ്രത്യേകിച്ചെന്തെങ്കിലും മരുന്ന് ഉപയോഗിച്ചതായി കണ്ടില്ല. ഇതൊക്കെ സാധാരണം എന്ന മട്ട്. ഓരോ ഓംലറ്റു കൂടി ഓര്‍ഡര്‍ ചെയ്തു. ചൂടോടെ ഓംലറ്റു കഴിക്കുമ്പോള്‍ ഈ അടുത്തകാലത്തൊന്നും ഇത്ര നല്ലൊരോംലറ്റ് കഴിച്ചിട്ടില്ല എന്നു തോന്നി. സാഹചര്യം വരുത്തുന്ന ഓരോ തോന്നലുകളാവാം. ഞങ്ങള്‍ വാങ്ങിയ ചിപ്സും ഓംലറ്റിന്റെ പങ്കുമൊക്കെ കുട്ടികളും കഴിച്ചു. അവരെ അത്തരം കാര്യങ്ങളില്‍ വിലക്കാനോ ഒന്നും അച്ഛനും അമ്മയും മുതിരുന്നത് കണ്ടില്ല.ആരെയും അന്യരായി കരുതാത്തതുകൊണ്ടാകാം ഒരു പക്ഷെ.
( Chips and colas are there at the counter. One tray has liquors. Rock bee brandy,Special Courier whisky,Druk 11000 beer, Druk means dragon. That is the official symbol of Bhutan. We ordered whiskey and omlete. The climate is really alcoholic. Mean while,her husband came. We had a chat with him. His name is Gurba, working at Phuenshling. He came after a gap of 3 days, but she not given any attention to him. interacted with kids also)
ചായ, കോഫി,സുജ,ബ്ലാക് കോഫി,ബ്ലാക് ടീ,ഓജ,മസാല ടീ,ജിംജര്‍ ടീ എന്നിവയും ഫ്രൈഡ് റൈസും ചൗമീനും തുക്പയും പൂരിയും റൊട്ടിയും നൂഡില്‍സും തയ്യാറാക്കി നല്‍കാറുണ്ട് അവര്‍.പുറമെ നോര്‍ഷ ചില്ലി,പാഷാ പാ,ചിക്കന്‍ കറി,ഫിഷ് കറി,ഒമാ ദസ്തി,കെവ ദസ്തി,ഷമി ദസ്തി,മിക്സ് വെജിറ്റബിള്‍,എഗ് ബുജിയ,എഗ് പോച്ച് എന്നിവയും. ഇവയൊക്കെ രുചിക്കാനൊന്നും നിന്നില്ല.പണം നല്‍കി ശുഭദിനം ആശംസിച്ച് ഞങ്ങള്‍ ഇറങ്ങി വാങ്ക, തത്ശിലാഖ വഴി യാത്ര തുടര്‍ന്നു.
(They provide tea,coffee,suja,black coffeeblack tea,suja,masala tea, ginger tea, fried rice,chowmeen, thukpa,poori,roti and noodles. In addition, they prepare Norsha chilli,phasha paa,chicken curry,fish curry, oma datsi,keva datsi, mix vegetable,egg bujia, egg poach etc. We didn't wait for a lunch. Started from there via Vanka,tat silakha and our destination was Thimpu )
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
Share your comments