നറുനീണ്ടി നല്ലൊരു ദാഹശമനിയാണ് .കൂടാതെ ഏറെ ഔഷധ ഗുണങ്ങളും നറുനീണ്ടിക്ക് ഉണ്ട് . ഇതിന്റെ ഈ ഗുണങ്ങൾ മനസ്സിലാക്കിയതു മുതൽ നാം നറുനീണ്ടി നമ്മുടെ പാനീയങ്ങളിൽ ഉൾപ്പെടുത്താൻ തുടങ്ങി .നറുനീണ്ടി ച്ചെടികൾ നമ്മുടെ പറമ്പുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് .വളരെ എളുപ്പത്തിൽ നറുനീണ്ടി കൊണ്ട് സിറപ്പ് തയ്യാറാക്കാം .
ആവശ്യമായ സാധനങ്ങൾ .
നറു നീണ്ടി വേര്- 50 ഗ്രാം
പഞ്ചസാര. - 1 കി ലോ
വെള്ളം - 1 ലിറ്റർ
കരിങ്ങാലി - 1 നുള്ള്
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു ഗ്ലാസ്സ് വെള്ളം നന്നായി തിളപ്പിക്കുക അതിലേക്ക് നറു നീണ്ടിയും കരിങ്ങാലിയും ഇട്ട് തീ ഓഫാക്കി ചൂടാറാൻ വയ്ക്കുക .അതിന് ശേഷം വെള്ളവും പഞ്ചസാരയും ഇട്ട് നന്നായി തിളപ്പിക്കുക 2 ലിറ്റർ പാനീയം ഒന്നര ലിറ്റർ ആകുന്നത് വരെ തിളപ്പിക്കുക .നന്നായി കുറുകി വരുമ്പോൾ നറു നീണ്ടി തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ഇതിലേക്ക് ഒഴിക്കുക അതിന് ശേഷം നന്നായി തിളപ്പിക്കുക .
അതിന് ശേഷം വാങ്ങി വയ്ക്കാം .ചൂടാറുമ്പോൾ കുപ്പികളിലാക്കി സൂക്ഷിക്കാം .ഇത് ഏറെ നാൾ കേട് കൂടാതെ സൂക്ഷിക്കാം .ഒരു ഗ്ലാസ്സ് വെള്ളത്തിന് കാൽ ഗ്ലാസ്സ് സിറപ്പ് ചേർത്ത് പാനീയം തയ്യാറാക്കാം .
Share your comments