1. Environment and Lifestyle

6 മാർഗങ്ങൾ ഉപയോഗിച്ച് മുടി കൊഴിച്ചിൽ ഇല്ലാതാക്കാം!

മുത്തശ്ശിമാരുടെ ലളിതമായ നുറുങ്ങുകൾ പാലിച്ചാൽ നമുക്ക് കട്ടിയുള്ളതും നീളമുള്ളതുമായ മുടി വളരെ വേഗത്തിൽ ലഭിക്കും.

Saranya Sasidharan
6 ways to get rid of hair loss
6 ways to get rid of hair loss

നമുക്കെല്ലാവർക്കും നീളമുള്ളതും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി വേണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥയും ജീവിതശൈലികളുമാണ് അതിന് കാരണം. എന്നാൽ പണ്ട് കാലത്ത് ഉള്ളവർക്ക് നീളത്തിലുള്ള മുടിയ്ക്ക് കാരണം മുത്തശ്ശിമാരുടെ മുടി സംരക്ഷണ രീതികൾ പാലിക്കുന്നത് കൊണ്ടാണ്. മുത്തശ്ശിമാരുടെ ലളിതമായ നുറുങ്ങുകൾ പാലിച്ചാൽ നമുക്ക് കട്ടിയുള്ളതും നീളമുള്ളതുമായ മുടി വളരെ വേഗത്തിൽ ലഭിക്കും.

മുടി വേഗത്തിൽ വളരുന്നതിനുള്ള മികച്ച പ്രകൃതിദത്ത നുറുങ്ങുകൾ:

1. ഹെയർ ഓയിലുകൾ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക:

മുടിക്ക് എണ്ണ പുരട്ടുന്നത് ഒന്നിലധികം ഗുണങ്ങൾ നൽകുന്നു, ഇത് മുടിയെ നന്നായി ശക്തിപ്പെടുത്തുകയും വരൾച്ച ഇല്ലാതാക്കുകയും അറ്റം പിളരുകയും ചെയ്യുന്നത് തടയുന്നു. കൂടാതെ മുടിയിൽ പതിവായി എണ്ണ തേക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നു. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന എണ്ണയാണ് മുടിക്ക് ഏറ്റവും നല്ലത്, ഇത് മുടിക്ക് യാതൊരു വിധത്തിലുമുള്ള പാർശ്വഫലങ്ങൾ നൽകുന്നില്ല. കറിവേപ്പില, നെല്ലിക്ക, ഭൃംഗരാജ്, ചെമ്പരത്തി, കറ്റാർവാഴ എന്നിവ കൊണ്ടുള്ള ആയുർവേദിക്ക് എണ്ണകൾ മുടിക്ക് വളരെ നല്ലതാണ്.

2. രാസ ചികിത്സകൾ ഉപയോഗിക്കരുത്:

കെമിക്കൽ ട്രീറ്റ്‌മെന്റുകൾ നമ്മുടെ മുടിയെ ദുർബലമാക്കുകയും വരണ്ടതും പൊട്ടുന്നതും ആക്കുകയും ചെയ്യുന്നു. കെമിക്കൽ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനെ ഇല്ലാതാക്കുകയും മുടി വേഗത്തിൽ കൊഴിയുകയും പൊട്ടിപ്പോകുകയും ചെയ്യുന്നു.

3. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക:

വീട്ടിൽ പാകം ചെയ്യുന്ന പരമ്പരാഗത ഭക്ഷണം നമ്മുടെ മുടിയെയും ചർമ്മത്തെയും പോഷിപ്പിക്കുക മാത്രമല്ല, ആരോഗ്യവും നൽകുന്നു. പ്രോട്ടീനുകളും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയ പരമ്പരാഗത രീതിയിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുകയാണെങ്കിൽ, മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഒഴിവാക്കാം.

4. പതിവായി മുടി ട്രിം ചെയ്യുക:

മുടി നീട്ടി വളർത്താൻ തുടങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് അത് പതിവായി ട്രിം ചെയ്യുക എന്നതാണ്. പതിവായി മുടി ട്രിം ചെയ്യുന്നത് അറ്റം പിളരുന്നത് ഇല്ലാതാക്കുന്നു. പതിവായി എണ്ണ പുരട്ടുന്നതിനൊപ്പം പതിവായി ട്രിം ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് വളരെയധികം തടയും. കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കൽ മുടി ട്രിം ചെയ്യാൻ നിർദ്ദേശിക്കുന്നു

5. സമ്മർദ്ദം കുറയ്ക്കുക:

നാമെല്ലാവരും നിരന്തരമായ സമ്മർദ്ദത്തിലാണ് ജീവിക്കുന്നത്. എല്ലാത്തിലും മികവ് പുലർത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നതിനാൽ കുട്ടികൾ പോലും വളരെയധികം സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു. മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. നമ്മുടെ തിരക്കേറിയ ഷെഡ്യൂളുകൾ കണക്കിലെടുക്കുമ്പോൾ സമ്മർദ്ദരഹിതമായ ജീവിതം നയിക്കുക അസാധ്യമാണെങ്കിലും, സമ്മർദ്ദം കുറയ്ക്കുന്ന ഓയിൽ ബാത്ത്, പതിവ് ഹെയർ മസാജ് തുടങ്ങിയ പാരമ്പര്യങ്ങൾ പിന്തുടരുന്നത് നല്ലതാണ്.വീട്ടിലുണ്ടാക്കിയ നല്ല ഹെയർ ഓയിൽ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത്, നല്ല പുസ്തകം വായിക്കൽ, ശാന്തമായ സംഗീതം കേൾക്കൽ, നമ്മുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, പ്രകൃതിയിൽ സമയം ചെലവഴിക്കുക എന്നിവയെല്ലാം സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

6. ഹെയർ മാസ്കുകൾ പതിവായി ഉപയോഗിക്കുക:

താരൻ, പിളർപ്പ്, വരണ്ട മുടി, ചൊറിച്ചിൽ എന്നിവയ്ക്കുള്ള പ്രതിവിധിയായി ഹെയർ മാസ്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഉലുവ, മുട്ട, ഒലിവ് ഓയിൽ അംല ഹെയർ മാസ്കുകൾ എന്നിവ നിങ്ങൾക്ക് വീട്ടിൽ പരീക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ നോക്കുന്നവരാണോ? ഈ പാനീയങ്ങളും പരീക്ഷിക്കാം

English Summary: 6 ways to get rid of hair loss

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds