തിങ്കളാഴ്ച്ച ഡൽഹി നഗരത്തിൽ പുക മഞ്ഞിന്റെ ഒരു കടുത്ത പാളി രൂപപ്പെട്ടു, വായുവിന്റെ ഗുണനിലവാരം Severe എന്ന രേഖപെടുത്തി. നഗരത്തിന്റെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 392 (very poor ) ആയി, ഞായറാഴ്ച 352 ൽ നിന്ന് മോശമായി. വ്യാഴാഴ്ച ഇത് 354, ബുധനാഴ്ച 271, ചൊവ്വാഴ്ച 302, തിങ്കളാഴ്ച (ദീപാവലി) 312 എന്നിങ്ങനെയാണ്.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) പഞ്ചാബിൽ തിങ്കളാഴ്ച 2,131 കാർഷിക തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു, ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തീപിടുത്തം, ഞായറാഴ്ച 1,761, ശനിയാഴ്ച 1,898, വെള്ളിയാഴ്ച 2,067, വ്യാഴാഴ്ച 1,111. കാറ്റിന്റെ വേഗത കുറവായതിനാൽ വായുവിൽ മലിനീകരണം അടിഞ്ഞുകൂടാനും വായു ഗുണനിലവാര സൂചിക സ്ഥിതി ചൊവ്വാഴ്ച രാവിലെ "severe" ആകുമെന്നും സ്കൈമെറ്റ് വെതർ (Skymet weather) വൈസ് പ്രസിഡന്റ് മഹേഷ് പലാവത്ത് പറഞ്ഞു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രവചന ഏജൻസിയായ സഫർ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച ഡൽഹി PM2.5 മലിനീകരണത്തിൽ കാർഷിക തീയുടെ പങ്ക് 22% ആയിരുന്നു. ഇത് ഞായറാഴ്ച 26% ആയിരുന്നു, ഈ വർഷം ഇതുവരെയുള്ള കണക്കുപ്രകാരം ഏറ്റവും ഉയർന്നത്, ശനിയാഴ്ച 21% ആയിരുന്നു. നവംബർ 1 മുതൽ നവംബർ 15 വരെ നഗരത്തിൽ ഒരു ക്യൂബിക് മീറ്ററിന് 285 മൈക്രോഗ്രാം ശരാശരി PM2.5 സാന്ദ്രത രേഖപ്പെടുത്തുന്നു. PM 2.5 ലെവൽ 61 മുതൽ 120 വരെ "Moderate to Poor", 121 മുതൽ 250 വരെ " Very Poor", 251 മുതൽ 350 വരെ "Severe " എന്നിങ്ങനെയാണ് കണക്കാക്കുന്നത്. " കൂടാതെ 350-ൽ കൂടുതൽ "Severe Plus " ആണ്. IARI തിങ്കളാഴ്ച പഞ്ചാബിൽ 2,131 കാർഷിക തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു, ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്നത്, ഞായറാഴ്ച 1,761, ശനിയാഴ്ച 1,898, വെള്ളിയാഴ്ച 2,067, വ്യാഴാഴ്ച 1,111. ഹരിയാനയിലും ഉത്തർപ്രദേശിലും യഥാക്രമം 70, 20 കേസുകൾ തിങ്കളാഴ്ച രേഖപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: യമുന നദിയിലെ വിഷ നുരയെ അലിയിക്കാൻ ഡൽഹി ജൽ ബോർഡ് രാസവസ്തുക്കൾ തളിച്ചു
Share your comments