<
  1. Environment and Lifestyle

ടോൺസിലൈറ്റിസ് മാറ്റുന്ന തുളസിയില പ്രയോഗം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരം

ബാക്ടീരിയ മൂലവും, വൈറസ് മൂലവും ഉണ്ടാകുന്ന രോഗാവസ്ഥയാണ് ടോൺസിലൈറ്റിസ്. ശ്വാസകോശത്തിന്റെയും അന്നപഥത്തിൻറെയും പ്രവേശനദ്വാരം വലയം ചെയ്തു സ്ഥിതിചെയ്യുന്ന വാൽഡേയർ വലയത്തിന് ഉണ്ടാകുന്ന വീക്കം ആണ് ഈ രോഗാവസ്ഥ.

Priyanka Menon
വാൽഡേയർ വലയത്തിന് ഉണ്ടാകുന്ന വീക്കം - ടോൺസിലൈറ്റിസ്
വാൽഡേയർ വലയത്തിന് ഉണ്ടാകുന്ന വീക്കം - ടോൺസിലൈറ്റിസ്

ബാക്ടീരിയ മൂലവും, വൈറസ് മൂലവും ഉണ്ടാകുന്ന രോഗാവസ്ഥയാണ് ടോൺസിലൈറ്റിസ്.  ശ്വാസകോശത്തിന്റെയും അന്നപഥത്തിൻറെയും പ്രവേശനദ്വാരം വലയം ചെയ്തു സ്ഥിതിചെയ്യുന്ന വാൽഡേയർ വലയത്തിന് ഉണ്ടാകുന്ന വീക്കം ആണ് ഈ രോഗാവസ്ഥ. ഇതിനെ തുടർന്ന് നമ്മുടെ ടോൺസിലുകൾ വീർക്കുന്നു. ഇതിനെ തുടർന്ന് കഴുത്തിലെ ലസികാ സന്ധികൾ പഴുക്കുന്നു. ഇങ്ങനെ വരുമ്പോഴാണ് നമുക്ക് വെള്ളവും ആഹാരവും ഇറക്കാൻ കഴിയാത്ത ബുദ്ധിമുട്ട് ഉണ്ടാകുന്നത്. തൊണ്ടയിൽ ഉണ്ടാകുന്ന പഴുപ്പ് പലപ്പോഴും ചെവി വേദനയ്ക്ക് കാരണമാകാറുണ്ട്. നമ്മുടെ ശബ്ദം മാറുന്നത് ഇതിൻറെ പ്രഥമ ലക്ഷണമായി കണക്കാക്കുന്നു. ഇത് ചില സമയങ്ങളിൽ സങ്കീർണ അവസ്ഥ സൃഷ്ടിക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ...

ചില സമയങ്ങളിൽ ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും, വൃക്ക രോഗങ്ങളിലേക്കും വരെ ഈ രോഗാവസ്ഥ കാരണമാകുന്നു. ഈ രോഗാവസ്ഥ മൂർദ്ധന്യത്തിൽ എത്തുമ്പോൾ യൂസ്റ്റേഷ്യൻ ട്യൂബിന് വരെ തടസ്സങ്ങൾ ഉണ്ടാകുകയും ശ്രവണ ശക്തിയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അത്ര നിസാരമായി എടുക്കേണ്ട ഒരു രോഗാവസ്ഥയല്ല ഇത്. ചില സമയങ്ങളിൽ രോഗം രൂക്ഷമാകുമ്പോൾ ശസ്ത്രക്രിയ ചെയ്ത ടോൺസിലുകൾ നീക്കം ചെയ്യേണ്ടി വരെ വരുന്നു. ഈ അവസ്ഥയിലേക്ക് കടക്കാതെ പരമാവധി ഡോക്ടറെ സമീപിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാരോഗ്യം മെച്ചപ്പെടുത്താം നല്ല ഉറക്കത്തിലൂടെ

രോഗാവസ്ഥ കുട്ടികളിൽ

സാധാരണ ഗതിയിൽ രണ്ടു മുതൽ എട്ടു വയസ്സ് വരെയുള്ള കുട്ടികളിൽ ഈ രോഗാവസ്ഥ മിക്ക സമയങ്ങളിലും ഉണ്ടാകുന്നു. ഇത് മൂക്കടപ്പ്, കൂർക്കംവലി, സുഖമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ ചെവിയും തൊണ്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേഷ്യൻ ട്യൂബിലെ അണുബാധ ചെവി വേദനയ്ക്കും, വീക്കത്തിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ കുട്ടികളിൽ അവർ തൊണ്ടവേദന പറയുന്ന സാഹചര്യങ്ങളിൽ തന്നെ ഡോക്ടറെ കാണിക്കുക. ഇപ്പോൾ മഴക്കാലമായതിനാൽ ഐസ്ക്രീം പോലുള്ള പദാർത്ഥങ്ങൾ കുട്ടികൾക്ക് പരമാവധി വാങ്ങിച്ചു കൊടുക്കാതിരിക്കുക. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുക വഴി തൊണ്ടയിലെ താപനിലയിൽ താൽക്കാലികമായി കുറവ് ഉണ്ടാവുകയും രോഗാണു വളരുകയും ചെയ്യുന്നു. ഈ സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുക.

രോഗാവസ്ഥ മറികടക്കാൻ നാടൻ വിദ്യകൾ

1. മുയൽചെവിയൻ നീരും കുമ്പളങ്ങ നീരും ചേർത്ത് കഴിക്കുന്നത് ടോൺസിലൈറ്റിസ് ഇല്ലാതാക്കും.

2. ചെറുചൂടുവെള്ളത്തിൽ അൽപം മഞ്ഞൾപൊടി ചേർത്ത് കഴിച്ചാൽ കഫക്കെട്ട് സാധ്യത ഇല്ലാതാക്കുകയും, രോഗപ്രതിരോധശേഷി ഉയരുകയും, തൊണ്ട വേദനയുടെ കാഠിന്യം കുറയുകയും ചെയ്യും.

3. പനിക്കൂർക്കയിലയും തുളസിയിലയും ചേർത്ത് വെള്ളം തിളപ്പിച്ച് പതിവായി കഴിക്കുക. ഇത് വായിൽ കവിൾ കൊള്ളുന്നത് ഈ രോഗാവസ്ഥ രണ്ടുദിവസത്തിനുള്ളിൽ മാറാൻ സഹായിക്കുന്ന അത്യുത്തമമായ പരിഹാരമാർഗമാണ്.

4. മുയൽച്ചെവിയൻ വേരോടെ അരച്ച് തൊണ്ടയിൽ പുരട്ടുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം ഒരു മണിക്കൂറിനുള്ളിൽ മാറ്റുന്ന ആയുർവേദ വിദ്യകൾ

English Summary: Application of tulsi leaves to relieve tonsillitis is beneficial for children and adults alike

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds