സൗന്ദര്യസംരക്ഷണം ബ്യൂട്ടിപാർലറിൽ പോകാതെ, രാസവസ്തുക്കൾ പ്രയോഗിച്ച് ചെയ്യാമെങ്കിൽ അത്യുത്തമം എന്ന് ചിന്തിക്കുന്നവരാണ് പൊതുവെ മലയാളികൾ. ചിലവില്ലാതെ, വീട്ടിലെ ഒഴിവുവേളകളിൽ ഇവ പരീക്ഷിച്ച് നോക്കാമെന്നതിന് പുറമെ, ചർമത്തിനോ ആരോഗ്യത്തിനോ ഇവ യാതൊരു പാർശ്വഫലങ്ങളും നൽകുന്നില്ല എന്നതും പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും വേണ്ട ജീവകങ്ങൾ
വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചില പഴങ്ങളോ പച്ചക്കറികളോ ഔഷധമൂല്യങ്ങളുള്ള മറ്റ് പദാർഥങ്ങളോ ഉപയോഗിച്ച് മുഖവും ചർമവും സംരക്ഷിക്കുന്നതിന് പലരും പരീക്ഷണങ്ങൾ നടത്താറുണ്ട്.
തക്കാളി ചർമത്തിന് (Tomato for skin)
തിളങ്ങുന്നതും മൃദുലവും അതുപോലെ ആരോഗ്യമുള്ളതുമായ ചർമം ലഭിക്കാനായി തക്കാളി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം, സൂര്യതാപത്തിൽ നിന്ന് കവചമായും കൂടാതെ മുഖക്കുരുവും പാടുകളും ഭേദമാക്കാനും തക്കാളി നല്ലതാണ്.
ഇതിന് പുറമെ, ടാനിങ്ങിൽ നിന്ന് മുക്തി നേടുന്നതിനും ചർമത്തിന് തിളക്കം തരുന്നതിനുമെല്ലാം തക്കാളിയിലെ പോഷകഘടകങ്ങൾ സഹായകരമാകുന്നു. ചർമത്തിന് മാത്രമല്ല, മുടി, ആരോഗ്യമുള്ള പല്ലുകൾ, അസ്ഥികൾ എന്നിവ നിലനിർത്താനും തക്കാളി സഹായിക്കുന്നു.
തേൻ ചർമത്തിന് (Honey for skin)
തക്കാളി പോലെ ചർമത്തിന്റെ സർവപ്രശ്നങ്ങൾക്കുമുള്ള മരുന്ന് തേനിലും അടങ്ങിയിട്ടുണ്ട്. തേനിലെ സ്വാഭാവിക ചർമ രോഗശാന്തി ഗുണങ്ങൾ ചർമത്തിന്റെ യുവത്വത്തിനും മുഖക്കുരുവും കറുത്ത പാടുകളും അകറ്റാനും ഉത്തമമാണ്. കൂടാതെ, ഇതിലെ പോഷകഘടകങ്ങൾ ഒരു മികച്ച കൊളാജൻ വർധക ഘടകമായി പ്രവർത്തിക്കാൻ തേനിനെ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം
അതിനാൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇത് അത്യുത്തമമാണ്.തേൻ മുഖക്കുരു അകറ്റുന്നതിനും പാടുകൾ സുഖപ്പെടുത്തുന്നതിനും ചർമത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും സഹായിക്കും. മങ്ങിയ ചർമത്തിന് തിളക്കം നൽകുന്നതിന് തേൻ തീർച്ചായും ഉപയോഗിക്കാം. കൂടാതെ എക്‌സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള രോഗങ്ങളെ ചികിത്സിക്കാനും തേൻ ഉപയോഗപ്രദമാണ്.
തക്കാളിയും തേനും ചേർത്തുള്ള കൂട്ട്, തയ്യാറാക്കുന്ന വിധം (How to prepare tomato and honey mix)
ഇത്തരത്തിൽ സൗന്ദര്യ സംരക്ഷണത്തിനായി പരക്കെ ഉപയോഗിക്കുന്ന തേനും തക്കാളിയും ചേർത്ത് മികച്ച ഫേസ്പാക്ക് തയ്യാറാക്കി ഉപയോഗിച്ചാൽ എന്തായിരിക്കും ഫലം എന്ന് ചിന്തിച്ചിട്ടുണ്ടോ? അതായത്, മുഖത്തെ ഇരുണ്ടതും കരിവാളിച്ചതുമായ ചർമത്തെ ഒഴിവാക്കി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മുഖം വെളുക്കാൻ ഈ കൂട്ട് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: തേൻ ഇങ്ങനെ കഴിച്ചാൽ വിഷം; വണ്ണം കുറയ്ക്കാൻ തേൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!
വേനൽക്കാലമായാലും മഴക്കാലമായാലും ചർമസംരക്ഷണത്തിന് പ്രകൃതിദത്തമായി തയ്യാറാക്കുന്ന ഈ കൂട്ട് പ്രയോഗിക്കാം. തക്കാളിയിലെയും തേനിലെയും ചർമസംരക്ഷണ ഘടകങ്ങൾ നിറക്കുറവും പാടുകളും പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി അടങ്ങിയ ഭക്ഷണം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തൽ
ഇത് ദിവസവും മുഖത്ത് പുരട്ടിയാൽ മുഖം വെട്ടിത്തിളങ്ങും. മുഖത്തിന് മാത്രമല്ല കയ്യിലെ പാടുകൾക്ക് എതിരെയും ഈ ഒരു ഫേസ്‌പാക്ക് ഉപയോഗിക്കാവുന്നതാണ്.
ഇതിനായി ഫ്രഷ് ആയ തക്കാളിയും തേനുമാണ് ആവശ്യമായുള്ളത്. ഒരു തക്കാളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇതിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഇതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് കുറച്ച് സമയം കഴിഞ്ഞ് നല്ല വെള്ളത്തിൽ കഴുകുക. ഇരുപത് മിനിറ്റെങ്കിലും ഇത് മുഖത്ത് വയ്ക്കണം. മുഖത്തിലെയും ചർമത്തിലെയും കരുവാളിപ്പ് മാറുന്നതിന് ഇത് മികച്ച പോംവഴിയാണ്. ഏകദേശം പതിനഞ്ചു ദിവസം ഇത് തുടർച്ചയായി ഉപയോഗിച്ചാൽ നിങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിക്കും. ദിവസവും രണ്ടു നേരം ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്
Share your comments