മുരിങ്ങയിലയിൽ ആൻ്റി വൈറൽ, ആൻ്റി ഫംഗൾ, ആൻ്റി ബാക്ടീരിയൽ എന്നീ ഗുണങ്ങളുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ മുരിങ്ങയില നല്ലതാണ്. അതുപോലെ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കാറുണ്ട്. കഴിക്കാൻ മാത്രമല്ല മുടിയിൽ ഇത് ഉപയോഗിച്ചാലും പല തരത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്. മുരിങ്ങയില എങ്ങനെ മുടിയിൽ ഉപയോഗിക്കണമെന്ന് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്നും നോക്കാം.
- സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങയില മുടി വളർച്ചയ്ക്ക് ഏറെ മികച്ചതാണ്. മുടി വരണ്ട് പോകുന്നത് തടയാനും തലയോട്ടിയിലെ സ്വാഭാവിക എണ്ണ നിലനിർത്താനും മുരിങ്ങയില സഹായിക്കും.നല്ല തിളക്കമുള്ളതും അതുപോലെ ഇടതൂർന്ന് അഴകോടെ കിടക്കുന്ന മുടിയ്ക്കും മുരിങ്ങയില സഹായിക്കാറുണ്ട്. വൈറ്റമിൻ എ,ബി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകൾക്ക് വേരിൽ നിന്ന് ആരോഗ്യം നൽകുകയും മുടിയുടെ കോശങ്ങളെ ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുടി വളരാൻ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് തലയോട്ടിയുടെ ആരോഗ്യമാണ്. നല്ല രീതിയിൽ മുടി വളരണമെങ്കിൽ ആരോഗ്യമുള്ള തലയോട്ടി പ്രധാനമാണ്. കാരണം വേരിൽ നിന്ന് മുടിയെ ബലപ്പെടുത്താൻ ഇത് പ്രധാനമാണ്. അപൂരിത കൊഴുപ്പുകളുടെ ഉയർന്ന സാന്ദ്രത ഉള്ളതിനാൽ, തലയോട്ടിയെ വ്യത്തിയാക്കാൻ സഹായിക്കുന്ന ഒലിക് ആസിഡുണ്ട് മുരിങ്ങയിലയിൽ. ഇത് തലയോട്ടിയിലെ ഈർപ്പം നീക്കം ചെയ്യാതെ തലയോട്ടിയെ സംരക്ഷിക്കും. കൂടാതെ, ഇതിന് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റുന്നു.
മുരിങ്ങയിലയുടെ മറ്റൊരു പ്രത്യേകതയാണ് ഇതിൽ ധാരാളം ആൻ്റി ഫംഗൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നത്. ഇതിൽ pterygospermin കൂടാതെ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ എന്നിവയും ഉണ്ട്. താരൻ പോലെയുള്ള പ്രശ്നങ്ങളെ മാറ്റാൻ ഇത് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചിൽ, ബാക്ടീരിയ മൂലമുണ്ടാകുന്ന കുമിളകൾ എന്നിവയൊക്കെ മാറ്റാൻ നല്ലതാണ്. എക്സിമ, സോറിയാസിസ് പ്രശ്നങ്ങളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കാൻ മുരിങ്ങയിലയ്ക്ക് കഴിയാറുണ്ട്.
മുടിയെ നശിപ്പിക്കാൻ കഴിയുന്നതാണ് ഫ്രീ റാഡിക്കലുകൾ. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ അവയ്ക്ക് എതിരെ പോരാടൻ മുരിങ്ങയില സഹായിക്കും. ഉയർന്ന അളവിലുള്ള റാഡിക്കലുകൾ സമ്മർദ്ദത്തിന് കാരണമാകും, ഇത് മുടി നരയ്ക്കാൻ ഇടയാക്കും. എന്നാൽ മുരിങ്ങയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഈ പ്രശ്നം ഒഴിവാക്കാൻ മുടിയുടെ സംരക്ഷണത്തിന് മുരിങ്ങയില ഉപയോഗിക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്.
മുരങ്ങിയില ഉപയോഗിക്കേണ്ട വിധം
വിപണിയിൽ ലഭിക്കുന്ന മുരിങ്ങയില പൊടി പായ്ക്കുകളിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം മുരിങ്ങയില പൊടിയിലേക്ക് തേനോ അല്ലെങ്കിൽ കറ്റാർവാഴയോ ചേർക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു ഹെയർ പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം. ഇത് അല്ലെങ്കിൽ ഫ്രഷായി പറിക്കുന്ന ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് തേനോ കറ്റാർവാഴയോ ചേർത്തും ഉപയോഗിക്കാവുന്നതാണ്.
Share your comments