<
  1. Environment and Lifestyle

ഗ്യാസ് വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

അമിതമായ ടെൻഷൻ, ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക സ്ട്രോയിലൂടെ വെള്ളം കുടിയ്ക്കുക, ച്യൂയിംഗം വായിലിട്ട് ചവയ്ക്കുക, മിഠായി കഴിയ്ക്കുക എന്നിവ ഗ്യാസ് വരാനുള്ള മറ്റ് കാരണങ്ങളാണ്.

Darsana J
ഗ്യാസ് വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
ഗ്യാസ് വരാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ കുറവായിരിക്കും.  നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഗ്യാസ് ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ചില ഭക്ഷണങ്ങളെ ഒഴിവാക്കിയാൽ മതിയാകും. അമിതമായ ടെൻഷൻ, ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, സ്ട്രോയിലൂടെ വെള്ളം കുടിയ്ക്കുക, ച്യൂയിംഗം വായിലിട്ട് ചവയ്ക്കുക, മിഠായി കഴിയ്ക്കുക എന്നിവ ഗ്യാസ് വരാനുള്ള മറ്റ് കാരണങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: പയറിലെ പ്രാണികളെ തുരത്താനുള്ള എളുപ്പവഴികൾ

 

എരിവ് കൂടിയ ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, പാൽ, ചില പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും ഗ്യാസ് വരാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ.  

 

  • വറുത്ത ഭക്ഷണങ്ങൾ പ്രശ്നം

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും മിതമായി കഴിയ്ക്കാൻ ശ്രമിക്കുക. ഇതിനൊപ്പം പച്ചക്കറികൾ കൂടി കഴിച്ചാൽ ഗ്യാസ് വരാനുള്ള സാധ്യത ഒഴിവാക്കാം.

 

  • ധാന്യങ്ങൾ കഴിയ്ക്കുമ്പോൾ ശ്രദ്ധിക്കാം

പയർ, പരിപ്പ്, ബീൻസ്, കടല എന്നീ ധാന്യങ്ങൾ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. നാരുകൾ കൂടുതലുള്ളതിനാൽ ഇവ കുടലിലാണ് ദഹിക്കുന്നത്. മാത്രമല്ല ചൂടോടെ കഴിച്ചില്ലെങ്കിൽ ഇവ കൃത്യമായി ദഹിക്കില്ല.

  • പാൽ കുടിയ്ക്കുമ്പോൾ

പാലിന്റെ ദഹനത്തിന് സഹായിക്കുന്നത് എൻസൈമായ ലാക്ടേസ് ആണ്. എല്ലാവരുടെ ആമാശയത്തിലും ഇതിന്റെ സാന്നിധ്യം ഉണ്ടാകില്ല. അതിനാൽ പാൽ ദഹിക്കാതെ വരികയും ഗ്യാസിന്റെ പ്രശ്നം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ ദഹിക്കാതെ വരുന്ന പാൽ കുടലിൽ ചെന്നാണ് ദഹിക്കുന്നത്. ഇത് ചിലപ്പോൾ അലർജിയുണ്ടാക്കും. പിന്നീട് പാൽ, മോര്, തൈര്, വെണ്ണ, നെയ്യ്, പനീർ എന്നിവ കഴിയ്ക്കാൻ സാധിക്കാതെയും വരുന്നു.

  • ആപ്പിൾ

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, ഫ്രക്ടോസ് എന്നീ ഘടകങ്ങൾ ആമാശയത്തിൽ ദഹിക്കില്ല. അതിനാൽ ഗ്യാസിന്റെ പ്രശ്നം ഉണ്ടാകും.  

  • കൃത്രിമ മധുരം ഒഴിവാക്കാം

കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കൂടും.

  • മറ്റ് ഭക്ഷണങ്ങൾ

നാരുകൾ ദഹിക്കാത്തതാണ് ഗ്യാസ് ഉണ്ടാകാനുള്ള പ്രധാന കാരണം. കോളിഫ്ലവർ, കിഴങ്ങു വർഗങ്ങൾ, ചേമ്പ്, ചേന, എന്നിവ കഴിവതും വേവിച്ച് കഴിയ്ക്കുക. തണുക്കുമ്പോഴാണ് പ്രശ്നം കൂടുന്നത്. വെളുത്തുള്ളി ഗ്യാസിന് പരിഹാരമാണെന്ന് പറയുന്നുണ്ടെങ്കിലും ഉള്ളിയും വെളുത്തുള്ളിയും ഗ്യാസ് ഉണ്ടാക്കും. ഇതിൽ അടങ്ങിയിരിക്കുന്ന അലിസിന ആണ് ഗ്യാസ് വരാനുള്ള കാരണം. ഇവ വേവിച്ച് നല്ലതുപോലെ ചവച്ചരച്ച് കഴിയ്ക്കണം.

 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Avoid these foods to prevent gas problem

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds