<
  1. Environment and Lifestyle

അത്താഴം കഴിയ്ക്കാതിരുന്നാൽ വണ്ണം കുറയുമോ?

പ്രാതൽ രാജാവിനെ പോലെയും, മുത്താഴം സാധാരണക്കാരനെ പോലെയും, അത്താഴം യാചകനെ പോലെയും കഴിയ്ക്കണമെന്നാണ് പറയുന്നത്. എങ്കിലും, ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നല്ല പോലെ കഴിച്ച് അത്താഴത്തെ പാടെ ഒഴിവാക്കുന്നത് നല്ല പ്രവണത ആണെന്ന് പറയാനാവില്ല.

Anju M U
dinner
അത്താഴം കഴിയ്ക്കാതിരുന്നാൽ വണ്ണം കുറയുമോ?

ഫിറ്റ്നസ് ഇന്നത്തെ കാലത്ത് അത്യധികം പ്രാധാന്യമുള്ളതാണ്. വടിവൊത്ത ശരീരത്തിനായി പലരും ആഹാരക്രമത്തിലും ജീവിതശൈലിയിലും നിയന്ത്രണം കൊണ്ടുവന്നാണ് അധിക ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ പലപ്പോഴും അനുയോജ്യമല്ലാത്ത ശൈലിയും പിന്തുടരുന്നവരുണ്ട്. അതായത്, ഭക്ഷണം ഒഴിവാക്കിയും അമിതമായി വ്യായാമം ചെയ്തും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. ഇതിൽ തന്നെ ഭൂരിഭാഗവും അത്താഴം ഒഴിവാക്കിയാണ് ശരീരഭാരം കുറയ്ക്കാനായി പരിശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ശരിക്കും ഗുണകരമാണോ എന്ന് ചോദിച്ചാൽ ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്നവർക്ക് പോലും ഉത്തരമുണ്ടാവില്ല.

ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം

പ്രാതൽ രാജാവിനെ പോലെയും, മുത്താഴം സാധാരണക്കാരനെ പോലെയും, അത്താഴം യാചകനെ പോലെയും കഴിയ്ക്കണമെന്നാണ് പറയുന്നത്. എങ്കിലും, ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നല്ല പോലെ കഴിച്ച് അത്താഴത്തെ പാടെ ഒഴിവാക്കുന്നത് നല്ല പ്രവണത ആണെന്ന് പറയാനാവില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഡിന്നറിനു ശേഷം കരയാമ്പൂ കഴിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ഗുണങ്ങൾ

വിശപ്പുണ്ടെങ്കിലും, ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നത് ശരിക്കും അനാരോഗ്യത്തെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അത്താഴത്തിൽ കനത്ത ഭക്ഷണം ഉൾപ്പെടുത്തരുതെങ്കിലും, ഭക്ഷണം പൂർണമായി ഒഴിവാക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ശരിക്കും ശരീരത്തിൽ എങ്ങനെ പ്രതിഫലനമുണ്ടാക്കുന്നു എന്നാണ് ചുവടെ വിവരിക്കുന്നത്.

അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിപരമായ ആശയമല്ല. കാരണം, ഈ സമയം ശരീരത്തിന് അതിന്റെ പ്രവര്‍ത്തനങ്ങൾ ശരിയായി നിര്‍വഹിക്കാന്‍ ആവശ്യമായ പോഷണവും ഊര്‍ജവും ലഭ്യമായിരിക്കില്ല. തൽഫലമായി ശരീരത്തിന് ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടേക്കാം. ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങളിലേക്കും ഇത് നയിക്കുന്നു.
എന്നും രാത്രി ഭക്ഷണം ഒഴിവാക്കിയാൽ വിശപ്പിന്റെ ഹോര്‍മോണുകളെ നേരിടുന്നതിന് സാധിക്കില്ല. അതിനാല്‍, രാത്രി പട്ടിണി കിടക്കുകയാണെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിന് പകരം ശരീരഭാരം വര്‍ധിക്കാനായിരിക്കും സാധ്യത കൂടുതൽ.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെയും ഉച്ചയ്ക്കും രാത്രിയിലും കഴിക്കേണ്ട പഴങ്ങൾ ഇവയൊക്കെയാണ്…

എന്നാൽ, അത്താഴ ഭക്ഷണം പ്രഭാതഭക്ഷണത്തെയും ഉച്ചഭക്ഷണത്തെയും അപേക്ഷിച്ച് ലഘുവായിരിക്കണം. അത്താഴം ഒഴിവാക്കുന്നത് നിങ്ങളുടെ ദിവസത്തെ അവസാനത്തെ ഭക്ഷണവും പിറ്റേന്നത്തെ പ്രഥമ ഭക്ഷണവും തമ്മിലുള്ള അകലം വർധിപ്പിക്കും.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്തുന്നു. കടുത്ത വിശപ്പ്, കടുത്ത അസിഡിറ്റി, ഓക്കാനം, ദഹനക്കേട് എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. മെറ്റബോളിസം തകരാറിലാക്കാനും അനാരോഗ്യമായ ഉറക്കത്തിലേക്കും ഇത് നയിക്കും.

എന്നാൽ ശരീരഭാരം കുറയ്ക്കാൻ അതിയായി ആഗ്രഹിക്കുന്നവർ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണശൈലി പിന്തുടരുക. രാത്രിയിൽ പരമാവധി ജങ്ക് ഫുഡും പ്രോസസ് ചെയ്ത ഭക്ഷണവും കഴിക്കരുത്.
അതുപോല എത്ര നേരത്തെ അത്താഴം കഴിക്കാമോ അത്രയും നേരത്തെ രാത്രി ഭക്ഷണം കഴിയ്ക്കാൻ ശ്രമിക്കുക. കാരണം, ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും ഉപാപചയ നിരക്ക് കുറയുന്നു. ഭക്ഷണത്തെ ദഹിപ്പിക്കാനും ഇത് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാക്കും.
രാത്രിയിൽ ഭക്ഷണം ഒഴിവാക്കിയാൽ ദഹന വ്യവസ്ഥയെ സാരമായി ബാധിക്കും. കൂടാതെ, അമിതമായ വയറിളക്കത്തിലേക്കും ഇത് നയിച്ചേക്കാം. അതേ സമയം, ദിവസവും നാലോ അഞ്ചോ തവണ കുറച്ച് കുറച്ച് ഭക്ഷണം കഴിക്കുന്നത് വയര്‍ നിറയ്ക്കാന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്?

English Summary: Avoiding Dinner Will Help You To Lose Body Weight; What Do You Think?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds