ഡ്രൈ ഫ്രൂട്സ് വിഭാഗത്തിൽ എണ്ണിയാൽ തീരാത്ത ഗുണങ്ങൾ ഉള്ള ഒന്നാണ് ബദാം, നിരവധി പോഷകങ്ങൾ അടങ്ങിയ ബദാം വിദേശിയായ ഒരു പരിപ്പ് വർഗ്ഗമാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റമിന്‍ ഇ, ഫോളിക് ആസിഡ്, ഒലീയിക് ആസിഡ് , ഫൈബർ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു . നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ബദാം മനുഷ്യ ശരീരത്തിന് നൽകുന്നു.
ബദാം കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് ഹൃദയാഘാതം, ഹൈപ്പര്‍ ടെന്‍ഷന്‍. തുടങ്ങിയ രോഗങ്ങളെ തടയാന്‍ ബദാമിനു കഴിവുണ്ട്. .സ്ത്രീകളില്‍ കഴുത്ത്, കുടല്‍ എന്നീ ശരീര ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറിനെ പ്രതിരോധിക്കും.ബദാമിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്. ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് ബദാമിലുളളത്. ഇത് ഭാരക്കുറവിനെ തടയും.ഭക്ഷണശേഷം ബദാം കഴിക്കുന്നത് ശീലമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയേയും ഇന്‍സുലിനേയും നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നത് കൊണ്ട് ആമാശയത്തിന്റേയും കുടലിന്റേയും ശരിയായ പ്രവര്‍ത്തനത്തിന് ബദാം വളരെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാന്‍ ഉത്തമമാണ് ബദാം.

സൗന്ദര്യ സംരക്ഷണത്തിലും ബദാമിന്റെ കഴിവ് മികച്ചതാണ്. ബദാം നിത്യവും കഴിക്കുകയും ബദാം ഓയില്‍ ശരീരത്തില്‍ പുരട്ടുകയും ചെയ്താല്‍ ചര്‍മ്മം മൃദുലവും സുന്ദരവുമാകും. താരനകലാനും വരണ്ട മുടിയെ കരുത്തുറ്റതാക്കി മാറ്റാനും ബദാം ഓയിലിന് കഴിയും. നിത്യവും ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും. മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.
ഇത്രയൊക്കെയാണെങ്കിലും ബദാം കൂടുതലായി കഴിക്കുന്നത് നന്നല്ല സാധാരണ ആരോഗ്യസ്ഥിതിയുളള ഒരാള്‍ ദിവസവും മൂന്നോ നാലോ ബദാം കഴിച്ചാല്‍ മതിയാകും. ബദാം പച്ചയ്‌ക്കോ വറുത്തോ കഴിക്കുന്നതാണ് നമ്മുടെ ശീലം എന്നാൽ 10 ഓ 12 ഓ മണിക്കൂർ കുതിർത്തു കഴിക്കാനാണ് നിർദേശിക്കുന്നത് ശരീരത്തിന് ആവശ്യമായ പല എന്‍സൈമുകളുടേയും കലവറയാണ് കുതിര്‍ത്ത ബദാം. കുതിര്‍ക്കാതെ കഴിക്കുകയാണെങ്കില്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, സെല്ലുലോസ് എന്നിവയുടെ ശരിയായ ദഹനം നടക്കുകയില്ല. കുതിരാത്ത ബദാമിന്റെ പുറം തൊലിയിലുളള ‘ടാന്നിനു’ കളാണ് ഇതിന് കാരണം.
ഇത് തന്നെയാണ് സംസ്‌കരിച്ചതോ വറുത്തതോ ആയ ബദാമിന്റേയും കാര്യത്തില്‍ സംഭവിക്കുന്നത്. ഇത്തരം ബദാമുകളില്‍ എന്‍സൈമുകളും ഉണ്ടാവില്ല. ബദാം കുതിർത്തു കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.എന്നാൽ കൂടുതല്‍ കഴിച്ചാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും. ധാരാളം ഫൈബറുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ കഴിക്കുന്നത് പല ദഹനപ്രശനങ്ങൾക്കും കാരണമാകുന്നു. കൂടുതൽ ബദാം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് തടികൂടുന്നതിനും കാരണമാകും. ബദാമിലടങ്ങിയിരിക്കുന്ന മംഗനീസ് അധികമായാൽ ചില മരുന്നുകളുയമായി പ്രതി പ്രവർത്തിക്കുന്നതിനും കാരണമായേക്കാം
Share your comments