<
  1. Environment and Lifestyle

ആഹാരം കഴിച്ചയുടനെയുള്ള കുളി അനാരോഗ്യകരം

പണ്ടത്തെ ആളുകൾ പറയുന്ന ഒരു പഴഞ്ചൊല്ല് തന്നെയുണ്ട് 'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്ന്. അതായത് ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ആരോഗ്യത്തിന് അത്ര യോജിച്ചതല്ല. ഇതിന് പിന്നിൽ കാരണങ്ങളുണ്ടെന്ന് വിദഗ്ദ്ധരും പറയുന്നു. എപ്പോഴും കുളിച്ച ശേഷം ഭക്ഷണം കഴിക്കണമെന്നാണ് നമ്മുടെ പൂര്‍വികരും ഉപദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആധുനിക മെഡിക്കല്‍ സയന്‍സും, ആയുര്‍വേദവും എന്താണ് പറയുന്നതെന്ന് നോക്കാം:

Meera Sandeep
Bathing immediately after eating is unhealthy
Bathing immediately after eating is unhealthy

പണ്ടത്തെ ആളുകൾ പറയുന്ന ഒരു പഴഞ്ചൊല്ല് തന്നെയുണ്ട് 'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്ന്.  അതായത് ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ആരോഗ്യത്തിന് അത്ര യോജിച്ചതല്ല.  ഇതിന് പിന്നിൽ കാരണങ്ങളുണ്ടെന്ന് വിദഗ്ദ്ധരും പറയുന്നു.  എപ്പോഴും കുളിച്ച ശേഷം ഭക്ഷണം കഴിക്കണമെന്നാണ് നമ്മുടെ പൂര്‍വികരും ഉപദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആധുനിക മെഡിക്കല്‍ സയന്‍സും, ആയുര്‍വേദവും എന്താണ് പറയുന്നതെന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: മുന്തിരിയോ ഉണക്കമുന്തിരിയോ ആരോഗ്യത്തിന് അത്യുത്തമം! അറിയാം

ആയുര്‍വേദം അനുസരിച്ച് കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്ന ഒരു പ്രക്രിയയായി ആയുര്‍വേദത്തില്‍ കണക്കാക്കപ്പെടുന്നു. ആയുര്‍വേദ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഭക്ഷണം കഴിച്ചതിന് ശേഷം ഒരാള്‍ കുളിക്കുമ്പോള്‍, രക്തചംക്രമണം മന്ദഗതിയിലാക്കുകയും, അത് ദഹനത്തെയും മന്ദഗതിയിലാക്കുന്നു. ദഹനത്തിനായി ധാരാളം ഊര്‍ജവും ആമാശയത്തിലേക്ക് നല്ല അളവില്‍ രക്തപ്രവാഹവും ആവശ്യമാണ്. അതിനാല്‍, ഭക്ഷണശേഷം കുളിക്കുന്നത് ആയുര്‍വേദ വിധിപ്രകാരം അനാരോഗ്യകരമായ ഒരു ശീലമായി കണക്കാക്കപ്പെടുന്നു.

മെഡിക്കല്‍ സയന്‍സ് പറയുന്നത്, ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന ശീലത്തിന്- ആയുര്‍വേദ നിലപാടുകളോട് മെഡിക്കല്‍ സയന്‍സ് യോജിക്കുന്നു. കാരണം അവരുടെ അഭിപ്രായത്തില്‍ - കഴിച്ചിട്ട് ഉടനെ കുളിക്കുന്നത് രക്തചംക്രമണം വഴിതിരിച്ചുവിടാന്‍ ഇടയാക്കുന്നുവെന്നും ഇത് ശരീര താപനിലയെ പെട്ടെന്ന് അസന്തുലിതമാക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്നുമാണ്.

ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങള്‍

ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി ശീലം, നമ്മള്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഈ പ്രവര്‍ത്തനത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ പൊണ്ണത്തടി, ശരീരഭാരം, മോശം ദഹനവ്യവസ്ഥ എന്നിവ ഉള്‍പ്പെടുന്നു. ഈ ശീലം ഒരു വ്യക്തിയുടെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

അതേസമയം കഴിച്ചതിന് ശേഷം രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍, ഈ പ്രക്രിയയെ ഹൈപ്പര്‍തെര്‍മിക് ആക്ഷന്‍ എന്ന് വിളിക്കുന്നു. അത് ശരീരത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിന് നല്ലതായി കണക്കാക്കുകയും ചെയ്യുന്നു. ഒരു വാം ഷവര്‍ അല്ലെങ്കില്‍ ചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ നാഡീവ്യവസ്ഥയ്ക്ക് ആശ്വാസം പകരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും സ്വറ്റ് ഗ്വാന്‍സിനെയും ഉത്തേജിപ്പിക്കുന്നു. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.

English Summary: Bathing immediately after eating is unhealthy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds