<
  1. Environment and Lifestyle

മുഖസൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ബെസ്റ്റാണ്

വരണ്ട ചർമം അകറ്റി മൃദുലവും തിളക്കവും കൂടിയ ചർമം നേടാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. പിഗ്മെന്റേഷൻ തടഞ്ഞ് സ്വാഭാവിക നിറം ലഭിക്കാൻ ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നല്ലതാണ്.

Darsana J
മുഖസൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ബെസ്റ്റാണ്
മുഖസൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ബെസ്റ്റാണ്

ചുവന്ന നിറത്തിലുള്ള പച്ചക്കറികൾ ചർമവും മുടിയും സംരക്ഷിക്കുന്നതിൽ ഏറെ പങ്ക് വഹിക്കുന്നു. ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട് (Beetroot). ബീറ്റ്റൂട്ട് കഴിയ്ക്കുന്നതും, ജ്യൂസ് കുടിയ്ക്കുന്നതും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ബീറ്റ്റൂട്ട് നീര് ചർമത്തിൽ പുരട്ടുന്നത് വളരെയധികം പ്രയോജനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: World IVF Day 2022: അവഗണിക്കാം ഐവിഎഫിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

  • ബീറ്റ്റൂട്ട് നീര് (Beetroot Juice)

വരണ്ട ചർമം (Dry skin) അകറ്റി മൃദുലവും തിളക്കവും കൂടിയ ചർമം നേടാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. ചർമ സംരക്ഷണത്തിന് ഏറ്റവും വലിയ എതിരാളി ആയ പിഗ്മെന്റേഷൻ (Pigmentation) തടഞ്ഞ് സ്വാഭാവിക നിറം ലഭിക്കാൻ ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി (Vitamin C) സഹായിക്കും.

  • ബീറ്റ്റൂട്ട് സ്ക്രബ് (Beetroot scrub)

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഴുകിയെടുക്കുക. ശേഷം രണ്ടായി മുറിച്ച് അതിന്റെ ഒരു ഭാഗം നന്നായി അരച്ച് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കയ്യിലെടുത്ത് കവിളുകളിൽ സ്ക്രബ് ചെയ്യുക. കൈ വച്ച് വൃത്താകൃതിയിൽ സ്ക്രബ് ചെയ്യുന്നത് ഗുണം ചെയ്യും. സ്ക്രബ് ചെയ്ത് അഞ്ച് മിനിട്ടിന് ശേഷം വൃത്തിയായി കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചർമത്തിന്റെ ആരോഗ്യവും നിറവും വർധിപ്പിക്കുന്നു.

 

  • കണ്ണിലെ കറുത്ത പാട് മാറ്റാം

പല കാരണങ്ങൾ കൊണ്ടും പലരുടെയും കണ്ണിന് ചുറ്റും കറുപ്പ് നിറം കാണാറുണ്ട്. ഇത് അകറ്റാൻ ബീറ്റ്റൂട്ടിന് സാധിക്കും. ബീറ്റ്റൂട്ട് നീരിൽ ഒരു ടേബിൾ സ്പൂൺ തേനും, അതേ അളവിൽ പാലും ചേർത്ത് യോജിപ്പിക്കണം. മിശ്രിതത്തിൽ കോട്ടൺ തുണി മുക്കിയ ശേഷം കണ്ണിന് മുകളിൽ വയ്ക്കുക. 20 മിനിട്ടിന് ശേഷം തുണി മാറ്റി തുടയ്ക്കാം.

  • ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ

മുഖത്തെ ചുളിവുകൾ മാറ്റി തിളക്കം കൂട്ടാൻ ബീറ്റ്റൂട്ട് - തൈര് മിശ്രിതം ബെസ്റ്റ് ആണ്. ബീറ്റ്റൂട്ട് അരച്ചെടുത്ത് അതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര്, ആൽമണ്ട് ഓയിൽ എന്നിവ നന്നായി മിക്സ് ചെയ്യുക, ശേഷം മുഖത്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകി കളയാം.

 

  • വരണ്ട ചുണ്ടുകൾക്ക് പ്രതിവിധി

ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന്റെ സ്വാഭാവിക നിറം വർധിപ്പിക്കുകയും വരണ്ട ചുണ്ടുകളെ മൃദുവാക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് കഷണം പഞ്ചസാരയിൽ മുക്കി ചുണ്ടിൽ പുരട്ടുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Beetroot is good for face and lip care

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds