<
  1. Environment and Lifestyle

സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവർക്ക് പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ പിടിപെടും. ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല, മാനസിക സമ്മർദവും വിഷാദരോഗവും ഉൾപ്പെടെയുള്ള അവസ്ഥകളുമുണ്ടാകും.

Anju M U
alone eating
തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും

തിരക്കുള്ള ജീവിതശൈലിയിൽ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവഴിക്കാൻ സാധിക്കാത്തത് പോലെ തന്നെയാണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കാനും ആകാത്തത്. അതിനാൽ തന്നെ പലപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവർക്ക് അത് പിന്നീട് ശീലമായി മാറുകയാണ് പതിവ്. എന്നാൽ ഇങ്ങനെ തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പല തരത്തിലും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവർക്ക് പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ പിടിപെടുമെന്ന് നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ പഠനവും വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പഴത്തൊലി കൊണ്ട് ചായ കുടിച്ച് നോക്കൂ… ശരീരത്തിനുണ്ടാകുന്നത് അത്ഭുതരമായ മാറ്റങ്ങൾ

ഇതിൽ ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല, മാനസിക സമ്മർദവും വിഷാദരോഗവും ഉൾപ്പെടെയുള്ള അവസ്ഥകളുമുണ്ടാകും. 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളിൽ ശാരീരീകവും മാനസികവുമായ ആരോഗ്യം കുറവായിരിക്കും എന്ന് കണ്ടെത്തിയതായി പറയുന്നു.

ജോലിത്തിരക്കിനിടയിലും ആധുനിക ജീവിതരീതിയുടെ ഭാഗമായും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ച് ശീലമായവരെ കാത്തിരിക്കുന്ന അനാരോഗ്യങ്ങൾ എന്തൊക്കെയെന്നാണ് ചുവടെ വിവരിക്കുന്നത്.

ഒറ്റയ്ക്ക് കഴിച്ച് വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങൾ (Health Problems Caused By Eating Alone)

  • രക്തസമ്മർദം വർധിക്കുന്നു (Increase Blood Pressure)

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത കൂടുതലായിരിക്കും. അതായത് ഒറ്റയ്ക്ക് കഴിയ്ക്കുന്നവർ വളരെ വേഗത്തിൽ കൂടുതൽ ഭക്ഷണം കഴിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. തൽഫലമായി രക്തസമ്മർദം വർധിക്കാൻ ഇടയാകും. തനിച്ച് ഭക്ഷണം കഴിയ്ക്കുമ്പോൾ ടിവിയോ ഫോണോ ലാപ്ടോപ്പോ നോക്കിയിരുന്ന് ആഹാരം കഴിച്ചാലും അത് അനാരോഗ്യത്തിന് വഴി വയ്ക്കും.

  • ശരീരഭാരം വർധിപ്പിക്കും (Increase Body Weight)

ഭക്ഷണരീതിയിലെ വ്യത്യാസം പൊണ്ണത്തടിയ്ക്ക് കാരണമാകും. അതായത്, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരിൽ അമിതമായി ശരീരഭാരം ഉണ്ടാകുന്നു. തങ്ങൾ കഴിയ്ക്കുന്ന ആഹാരത്തിന്റെ അളവ് എത്രയാണെന്ന ബോധവും ഇവർക്കുണ്ടാവില്ല.

  • വിഷാദ രോഗം (Depression)

ഭക്ഷണം ശാരീരികമായും മാനസികമായും സ്വാധീനിക്കുന്നു. മാനസിക ആരോഗ്യത്തിന് തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ദോഷമായി ബാധിക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് പ്രോട്ടീൻ കുറവുണ്ടെന്നത് എങ്ങനെ തിരിച്ചറിയാം? പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഏതൊക്കെ?

  • പുരുഷന്മാർക്കും വിപത്ത് (Demerits For Men)

ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുന്ന പുരുഷന്മാരിൽ അമിതവണ്ണത്തിനുള്ള സാധ്യത 45 ശതമാനം അധികമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്ക് 64 ശതമാനത്തിൽ അധികം സാധ്യതയുണ്ടെന്നും ഗവേഷണ റിപ്പോർട്ടുകളിൽ പരാമർശിക്കുന്നു. ഏകാന്തത ആസ്വദിക്കുന്നവരുണ്ടെങ്കിലും, പലപ്പോഴും ഇത് അനാരോഗ്യമായ ഭക്ഷണരീതിയിലേക്ക് നയിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ആഹാരം കഴിക്കാൻ ഇരിക്കേണ്ട നിഷ്ഠ : മാർഗ്ഗനിർദ്ദേശങ്ങൾ

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കി, പകരം ജങ്ക്ഫുഡിലേക്ക് തിരിയാനുള്ള സാധ്യതയെയും ഒറ്റയ്ക്കുള്ള ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ തന്നെ, ആരോഗ്യം മികച്ചതാക്കണമെങ്കിൽ, ഏകാന്തതയെ ഉപേക്ഷിച്ച് കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമിരുന്ന് ആഹാരം കഴിക്കാൻ ശ്രമിക്കുക.

English Summary: Beware! Eating Alone Might Invite These Diseases

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds