മുടി നരക്കുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ചെറുപ്പത്തിൽ നരക്കുന്നത് അത് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും ഡൈ ആണ് ഉപയോഗിക്കുന്നത്.
എന്നാൽ മുടി ഡൈ ചെയ്ത് കഴിഞ്ഞാൽ അൽപ്പ ദിവസത്തിന് ശേഷം അത് വീണ്ടും നരക്കാൻ തുടങ്ങും. ഇത്തരത്തിലുള്ള അവസ്ഥയിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാരണം ചില ഡൈകൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. എന്നാൽ ചിലതെല്ലാം നല്ലതുമാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ചിലപ്പോൾ നേരത്തേ തന്നെ മുടി നരക്കും. എന്നാൽ ചിലപ്പോൾ ഹോർമോൺ വ്യതിയാനം മൂലമോ മുടി നരച്ചേക്കാം..
ഡൈകൾ കൂടുതൽ കാലത്തേക്ക് നില നിർത്തുന്നതിന് വേണ്ടി ചില കാര്യങ്ങൾ ചെയ്യാം...
മുടിയിൽ നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
മുടി എപ്പോഴും കഴുകാതെ ഇരിക്കുക
എപ്പോഴും മുടി കഴുകുക എന്നത് മലയാളികളുടെ ശീലമാണല്ലെ.. എന്നാൽ ഇനി അത് വേണ്ട. കാരണം ഓരോ കഴുകലിലും നിങ്ങൾ ഷാംപൂ ഉപയോഗിക്കുന്നു. അത് മുടിയിൽ നിന്ന് നിറത്തെ നീക്കം ചെയ്യുന്നു.ഷാപൂക്കളിൽ ഉപയോഗിക്കുന്ന ഡിറ്റർജൻ്റുകൾ മുടിയുടെ സെബത്തേയും അവശിഷ്ടങ്ങളേയും ഇല്ലാതാക്കുന്നു, അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കുക.
കഴുകുന്ന വെള്ളം
മുടി കഴുകുന്ന വെള്ളം പ്രധാനമാണ്. ക്ലോറിൻ ഉപയോഗിക്കാത്ത വെള്ളം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ ചിലവർക്ക് പ്രത്യേകിച്ച് പട്ടണങ്ങളിൽ താമസിക്കുന്നവർക്ക് അത് ലഭിക്കാറില്ല. മുടി കഴുകുമ്പോൾ ചെറു ചൂടുള്ള വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതാണ്.
ഷാമ്പൂ ഉപയോഗിക്കുമ്പോൾ
ഷാംപൂ ഉപയോഗിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഗുണനിലവാരമുള്ളത് ഉപയോഗിക്കുക എന്നതാണ് ഇതിന് ചെയ്യാനുള്ളത്. അനുയോജ്യമായത് ഉപയോഗിച്ചാൽ അത് മുടിയുടെ ആരോഗ്യത്തിനും ആയുസ്സിനും വളരെ നല്ലതാണ്. സോഡിയം ലോറൽ സൾഫേറ്റ്, സോഡിയം ലോറത്ത് സൾഫേറ്റ് എന്നിങ്ങനെ അടങ്ങിയിട്ടുള്ള ഷാംപൂ മുടിയുടെ നിറത്തെ ഇല്ലാതാക്കുന്നു. അത് കൊണ്ട് തന്നെ സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപൂ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
കണ്ടീഷണർ ഉപയോഗിക്കാം
കണ്ടീഷണർ എപ്പോഴും ഉപയോഗിക്കുന്നത് നല്ലതാണ്. ഷാംപൂ ചെയ്തതിന് ശേഷം വേണം കണ്ടീഷണർ ഉപയോഗിക്കാൻ. ഇത് മുടിയുടെ തിളക്കത്തെ നിലനിർത്തുകയും, ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെ നിറത്തെ സംരക്ഷിക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും നിറത്തിന് വേണ്ടിയും ആവണക്കെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, നിറത്തെ സംരക്ഷിക്കുന്നു. അല്ലെങ്കിൽ ഹോട്ട് ഓയിൽ ട്രീറ്റ്മെൻ്റ് ചെയ്യുന്നതും മുടിക്ക് വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടി ആരോഗ്യത്തോടെ നീണ്ട് വളരണോ? എങ്കിൽ ഇങ്ങനെ ചെയ്യാം
Share your comments